
ഗോധ്ര കലാപത്തെ തുടര്‍ന്ന് സംഘടിച്ച് എത്തിയ ഒരു സംഘം ഗുല്‍ബര്‍ഗ് ഹൗസിങ് കോളനി ആക്രമിച്ച് മുന്‍ കോണ്‍ഗ്രസ് എം.പി ഇഹ്‌സാന്‍ ജഫ്രിയടക്കം 69 പേരെ കൊലപ്പെടുത്തി.
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയടക്കം 62 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന ജഫ്രിയുടെ ഭാര്യ സാക്കിയയുടെ പരാതി ഗുജറാത്ത് ഹൈക്കോടതി തളളി.
ഗോധ്ര തീവെപ്പിനു മുമ്പും ശേഷവും നടന്ന അക്രമസംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കണമെന്ന് സുപ്രീംകോടതി ഗുജറാത്ത് സര്‍ക്കാരിനോടാവശ്യപ്പെട്ടു. സിബിഐ മുന്‍ ഡയറക്ടര്‍ ആര്‍കെ രാഘവന്‍ അധ്യക്ഷനായി അഞ്ചംഗസംഘത്തെ നിയോഗിച്ചു.
മോദിക്കും മറ്റുളള 61 പേര്‍ക്കുമെതിരെ സാക്കിയ നല്‍കിയ പരാതി അന്വേഷിക്കാന്‍ അന്വേഷണസംഘത്തിന് സുപ്രീംകോടതിയുടെ അനുമതി.
2002-ലെ കലാപങ്ങളില്‍ നരേന്ദ്രമോദിക്ക് പങ്കുള്ളതായി ഗുജറാത്ത് ഡിഐജിയായിരുന്ന സഞ്ജീവ് ഭട്ടിന്റെ വെളിപ്പെടുത്തല്‍.
നരേന്ദ്രമോദി കുറ്റക്കാരനല്ലെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ. റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന സാക്കിയയുടെ ആവശ്യം അഹമ്മദാബാദ് മെട്രോ പൊളിറ്റന്‍ കോടതി തള്ളി.
കേസിന്റെ വിചാരണ മൂന്നു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് പ്രത്യേക കോടതിക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം.
വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി അഹ്മദാബാദ് പ്രത്യേകകോടതിക്ക് മൂന്നുമാസം കൂടി സമയം നീട്ടിനല്‍കി.
ഗുല്‍ബര്‍ഗ കൂട്ടക്കൊലക്കേസിന്‍റെ വിചാരണ പൂര്‍ത്തിയായി.
ഗുല്‍ബര്‍ഗ് കൂട്ടക്കൊലക്കേസില്‍ 24 പ്രതികള്‍ കുറ്റക്കാരെന്ന് പ്രത്യേക കോടതി. 36 പേരെ വെറുതെവിട്ടു.
കുറ്റക്കാരാണെന്നു കണ്ടെത്തിയവരില്‍ 11 പേര്‍ക്ക് ജീവപര്യന്തവും 13 പേര്‍ക്ക് ഏഴുവര്‍ഷവും ഒരാള്‍ക്ക് 10 വര്‍ഷം തടവും അഹമ്മദാബാദ് പ്രത്യേക കോടതി വിധിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam