പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് നേരെ നഗ്നത പ്രദർശനം നടത്തിയ പ്രതിയ്ക്ക് രണ്ടുവർഷവും മൂന്നുമാസവും തടവും 11,000 രൂപ പിഴയും ശിക്ഷ

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് നേരെ നഗ്നത പ്രദർശനം നടത്തിയ പ്രതിയ്ക്ക് രണ്ടുവർഷവും മൂന്നുമാസവും തടവും 11,000 രൂപ പിഴയും ശിക്ഷ. പള്ളിക്കൽ പഴകുളം സ്വദേശി ശ്യാം കുമാർ ( 35) നെ ആണ് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് മഞ്ജിത്ത് ശിക്ഷിച്ചത്. പിഴ തുക അതിജീവിതയ്ക്ക് നൽകാൻ ജില്ല ലീഗൽ സർവീസ് അതോറിറ്റിക്ക് കോടതി നിർദ്ദേശം നൽകി. 2025 ജൂലൈ 15 ന് വൈകിട്ട് 4.00 മണിക്കായിരുന്നു സംഭവം. സ്കൂൾ വിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന അതിജീവിതയെ പ്രതി നഗ്നത കാണിച്ച് അപമാനിച്ചു എന്നതാണ് കേസ്. കൂടൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആയിരുന്ന സിഎൽ സുധീർ ആണ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി ചാർജ് ഷീറ്റ് സമർപ്പിച്ചത്. പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 10 സാക്ഷികളെ വിസ്തരിക്കുകയും 12 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രതിഭാഗത്തുനിന്നും 5 സാക്ഷികളെ വിസ്തരിച്ചു. 9 രേഖകൾ ഹാജരാക്കി. പ്രോസീക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് സ്മിത ജോൺ പി ഹാജരായി.

YouTube video player