പെരിന്തല്‍മണ്ണയില്‍ 10 കിലോ കഞ്ചാവ് പിടികൂടി

Web Desk |  
Published : Feb 14, 2017, 05:14 PM ISTUpdated : Oct 05, 2018, 01:40 AM IST
പെരിന്തല്‍മണ്ണയില്‍ 10 കിലോ കഞ്ചാവ് പിടികൂടി

Synopsis

മലപ്പുറം: മലപ്പുറം പെരിന്തല്‍മണ്ണയില്‍ 10 കിലോ കഞ്ചാവുമായി തമിഴ്‌നാട് സ്വദേശി പിടിയിലായി. തമിഴ്‌നാട് സ്വദേശിയായ മുത്തുവിനെ നാളെ കോടതിയില്‍ ഹാജരാക്കും.

തമിഴ്‌നാട്ടിലെ മധുര സ്വദേശിയായ മുത്തു പെരിന്തല്‍മണ്ണയടക്കമുള്ള  പ്രദേശങ്ങളില്‍ വിതരണം ചെയ്യാനാണ് കഞ്ഞാവ് എത്തിച്ചത്. കെ എസ് ആര്‍ ടി സി ബസ്സ് സ്റ്റാന്റിനടുത്തു വെച്ചാണ് പ്രതി പിടിയിലാകുന്നത്. ബാഗില്‍ രണ്ടു കിലോ വീതമുള്ള അഞ്ച് കെട്ടുകളായാണ് കഞ്ചാവ് സൂക്ഷിച്ചത്
മുന്‍പും ഇയാള്‍ കഞ്ചാവുമായി പെരിന്തല്‍മണ്ണയില്‍ എത്തിയിരുന്നതായി എക്‌സൈസ് സംഘം പറയുന്നു. ആന്ധ്രയില്‍ നിന്നുമാണ് കഞ്ചാവ് കൊണ്ടു വരുന്നത്.

കിലോക്ക് 8000 രുപക്ക് വാങ്ങുന്ന കഞ്ചാവ് കേരളത്തില്‍ വില്ക്കുന്നത് 13000 രുപക്കാണ്. കൂടുതല്‍ പേര്‍ സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കും. മലപ്പുറം ഡെപ്യുട്ടി എക്‌സൈസ് കമ്മീഷണര്‍ വി ആര്‍ അനില്‍കുമാറിന് ലഭിച്ച വിവരത്തിന്റ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആഴിമലയിൽ സെൽഫി എടുക്കുന്നതിനിടെ യുവാവ് കാൽവഴുതി കടലിൽ വീണു മരിച്ചു
'ഇറാനെ ചർച്ചയ്ക്ക് എത്തിച്ചത് തൻ്റെ ആ പ്രസ്‌താവന'; ലോകം വിമർശിച്ച വാക്കുകളെ ന്യായീകരിച്ച് ട്രംപ്; ചർച്ച തുടരുമെന്ന് പ്രതീക്ഷ പങ്കുവെച്ചു