
ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിന്‍റെ കൊമ്പൻ വിനീത്കൃഷ്ണൻ ചരിഞ്ഞു. രണ്ട് വർഷത്തോളമായി ആനത്താവളത്തിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ അഞ്ചോടെയായിരുന്നു അന്ത്യം. ആനയുടെ ഇരു നടകളിലും മാറി മാറി നീര് വരികയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച കെട്ടുംതറിയിൽ തളർന്ന് വീണിരുന്നു. ക്രെയിനിന്റെ സഹായത്തോടെ ഉയർത്തി മരത്തിന്റെ തഴകെട്ടി താങ്ങി നിറുത്തിയിരിക്കുകയായിരുന്നു.
വിദഗ്ദ്ധരുടെ മേൽനോട്ടത്തിൽ ആയുർവേദ, അലോപതി ചികത്സയാണ് നൽകിയിരുന്നത്. വനപാലകരെത്തി നടപടികൾ പൂർത്തീകരിച്ച് ജഡം ഉച്ചയോടെ കോടനാട് വനത്തിലേക്ക് കൊണ്ടുപോയി. പോസ്റ്റുമോർട്ടത്തിന് ശേഷം വനത്തിൽ സംസ്‌കരിക്കും. തൃശൂർ പി.എൻ.ബലറാം 2003 ജനുവരി ഒന്നിന് ഗുരുവായൂർ ക്ഷേത്രത്തിൽ നടയിരുത്തിയ മൂന്ന് ആനകളിലൊന്നാണ് വിനീത്കൃഷ്ണൻ. ദേവസ്വം രേഖകൾ പ്രകാരം 40 വയസ്സാണ് കണക്കാക്കുന്നത്. വിനീത്കൃഷ്ണന്റെ വിയോഗത്തോടെ ഗുരുവായൂർ ദേവസ്വത്തിലെ ആനകളുടെ എണ്ണം 49 ആയി ചുരുങ്ങി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam