ചേകന്നൂര്‍ മൗലവി വധക്കേസ്: ഒന്നാം പ്രതി പി വി ഹംസയെ ഹൈക്കോടതി വെറുതെ വിട്ടു

By Web TeamFirst Published Oct 15, 2018, 10:58 AM IST
Highlights

ചേകന്നൂര്‍ മൗലവി വധക്കേസില്‍  ഒന്നാം പ്രതി പിവി ഹംസയെ ഹൈക്കോടതി വെറുതെ വിട്ടു. ഹംസയുടെ ഇരട്ട ജീവപര്യന്തം ശിക്ഷ ഹൈക്കോടതി റദ്ദാക്കി. നേരത്തെ കേസിലെ  എട്ടു പ്രതികളെയും സിബിഐ പ്രത്യേക കോടതി വെറുതെ വിട്ടിരുന്നു. ഹംസയെ മാത്രമാണ് ശിക്ഷിച്ചത്. 

കൊച്ചി: ചേകന്നൂര്‍ മൗലവി വധക്കേസില്‍  ഒന്നാം പ്രതി പിവി ഹംസയെ ഹൈക്കോടതി വെറുതെ വിട്ടു. ഹംസയുടെ ഇരട്ട ജീവപര്യന്തം ശിക്ഷ ഹൈക്കോടതി റദ്ദാക്കി. നേരത്തെ കേസിലെ  എട്ടു പ്രതികളെയും സിബിഐ പ്രത്യേക കോടതി വെറുതെ വിട്ടിരുന്നു. ഹംസയെ മാത്രമാണ് ശിക്ഷിച്ചത്.  

കേസന്വേഷണത്തിനിട മൗലവിയുടെ ഭാര്യ ഹവ്വാ ഉമ്മ പി വി ഹംസയെ തിരിച്ചറിഞ്ഞിരുന്നു. ഇതാണ് വഴിത്തിരിവായി മാറിയത്. 
ഹൈക്കോടതി ഉത്തരവോടെ കേസില്‍ അറസ്റ്റിലായ ആര്‍ക്കും ശിക്ഷ ലഭിക്കില്ല. 

1993 ജൂലൈ 29നായിരുന്നു ചേകന്നൂര്‍ മൗലവിയെ ദുരൂഹസാഹചര്യത്തില്‍ കാണാതായത്. ആദ്യം ലോക്കല്‍ പൊലീസും പിന്നീട്  ക്രൈംബ്രാഞ്ചും സെപ്ഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമും കേസ് അന്വേഷിച്ചു. എന്നാല്‍, കേസ് ഒടുവില്‍ സി ബി ഐക്ക് കൈമാറുകയായിരുന്നു.
 
2003ലായിരുന്നു കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.കേസിലെ എട്ടു പ്രതികള്‍ക്കെതിരെയും കൊലപാതകം, ഗൂഡാലോചന എന്നീ കേസുകളാണ് ചുമത്തിയിരുന്നത്. ഒമ്പതു പ്രതികളും നാല്‍പത് സാക്ഷികളുമായിരുന്നു കേസില്‍ ഉണ്ടായിരുന്നത്. സാക്ഷികളില്‍ 14 പേര്‍ വിചാരണവേളയില്‍ കൂറുമാറിയിരുന്നു. വിദേശത്തുള്ള ഒരാള്‍ ഹാജരായിരുന്നില്ല

click me!