
ഉയര്‍ന്ന വിദ്യാഭ്യാസവും വൈദഗ്ദ്ധ്യവുമുള്ളവരെ മാത്രമെ കമ്പനികള്‍ റിക്രൂട്ട് ചെയ്യാവൂ എന്ന ചട്ടം കര്‍ശനമായി പാലിക്കണം. അമേരിക്കന്‍ തൊഴിലാളികളെ ലഭ്യമല്ലെങ്കില്‍ മാത്രമേ വിദേശികളെ നിയമിക്കാവൂ എന്ന കര്‍ശന നിര്‍ദ്ദേശമാണ് കമ്പനികള്‍ക്ക് നല്‍കിയിരിക്കുന്നത്.
ഒക്ടോബറില്‍ തുടങ്ങുന്ന സാന്പത്തിക വര്‍ഷത്തിലേക്കായി വിസക്ക് അപേക്ഷ ക്ഷണിച്ചു തുടങ്ങിയിരുന്നു. സിറ്റിസണ്‍ഷിപ്പ് ആന്റ് ഇമിഗ്രേഷന്‍ സര്‍വീസസ് പുതിയ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. എച്ച് വണ്‍ ബി വിസയുടെ ദുരുപയോഗം അനുവദിക്കില്ലെന്ന് വകുപ്പ് വ്യക്തമാക്കുന്നു.
പ്രത്യേക മേഖലയില്‍ നൈപുണ്യം ആവശ്യമുള്ള തൊഴില്‍ മേഖലയിലാണ് നിയമം എന്ന് കാണിക്കേണ്ടിവരും. ഉയര്‍ന്ന വിദ്യാഭ്യാസവും വൈദഗ്ദ്ധ്യവും ഉള്ളവരെ മാത്രമേ ജോലിക്ക് എടുക്കാവൂ എന്നും നിര്‍ദ്ദേശം ഉണ്ട്. അമേരിക്കയില്‍ തൊഴിലാകളെ ലഭ്യമല്ലെങ്കില്‍ മാത്രം റിക്രൂട്ട് ചെയ്യാനും നിര്‍ദ്ദേശം നല്‍കി. കുറഞ്ഞ വേതനം നല്‍കി ഇന്ത്യയില്‍നിന്നുള്ളവരെ ജോലിക്ക് എടുക്കുന്നതിനാല്‍ സ്വദേശികള്‍ക്ക് ജോലിയില്ലെന്ന് പരാതിയുണ്ടായിരുന്നു. ഡൊണള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമാണ് അമേരിക്കക്കാര്‍ക്ക് തൊഴിലവസരം സൃഷ്ടിക്കുമെന്നത്.
ഉയര്‍ന്ന വിദ്യാഭ്യാസവും വൈദഗ്ദ്ധ്യവുമുള്ളവരെ മാത്രമെ കമ്പനികള്‍ റിക്രൂട്ട് ചെയ്യാവൂ എന്ന ചട്ടം കര്‍ശനമായി പാലിക്കണം. വിവിധ തസ്തികകളില്‍ അമേരിക്കയില്‍ തൊഴിലാളികളെ ലഭ്യമല്ലെങ്കില്‍ മാത്രമേ വിദേശികളെ നിയമിക്കാവൂ. കുറഞ്ഞ വേതനം നല്‍കി ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവരെ ജോലിക്കെടുക്കുന്നതിനാല്‍ അമേരിക്കക്കാര്‍ക്ക് ജോലി കിട്ടുന്നില്ലെന്ന പരാതിയുണ്ട്.
അമേരിക്കക്കാര്‍ക്ക് ജോലി ഉറപ്പാക്കുമെന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കുന്നതിന്റെ ഭാഗമായാണ് നടപടി. അപേക്ഷകരില്‍ നിന്ന് ലോട്ടറി സന്പ്രദായത്തിലൂടെ വിസ നല്‍കുന്നതും നിര്‍ത്താന്‍ ആലോചനയുണ്ടായിരുന്നെങ്കിലും കോടതി വിധിയെ തുടര്‍ന്നാണ് മാറ്റം നടപ്പാക്കാനാകാതെ പോയത്. വരും ദിവസങ്ങളില്‍ എച്ച് വണ്‍ ബി വിസ കൂടുതല്‍ കര്‍ശനമായ നടപടികളെടുക്കുമെന്നും വൈറ്റ്ഹൗസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam