ദുബായില്‍ പുതിയ കെട്ടിട വാടക നിയമം വരുന്നു

By Web DeskFirst Published Apr 4, 2017, 6:56 PM IST
Highlights

നിലവില്‍ വ്യാപാര-വാണിജ്യ സ്ഥലങ്ങളും താമസ സ്ഥലങ്ങളും എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലാണ് വാടക കരാര്‍. വാടക കരാറില്‍ഇനി മുതല്‍കൂടുതല്‍വിഭാഗങ്ങളുണ്ടാകും. വാണിജ്യ സ്ഥാപനങ്ങള്‍, മാളുകള്‍, ആരോഗ്യം, വിദ്യാഭ്യാസ സ്ഥാപനം എന്നിങ്ങനെ പലതായി വിഭജിച്ചായിരിക്കും വാടക ഏര്‍പ്പെടുത്തുക. 

വാടക കരാറിലെ വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്ക് പിഴ ചുമത്താനും പുതിയ നിമയത്തില്‍വ്യവസ്ഥയുണ്ട്. കെട്ടിട ഉടമയും വാടകക്കാരനും തമ്മിലുള്ള തര്‍ക്കങ്ങള്‍പരമാവാധി കുറയ്ക്കുന്ന തരത്തിലാണ് ദുബായില്‍പുതിയ വാടക നിയമം നടപ്പിലാക്കുന്നത്. 

പഴയ കെട്ടിടങ്ങള്‍, പുതിയ കെട്ടിടങ്ങള്‍എന്നിങ്ങനെ വേര്‍തിരിച്ച ശേഷമായിരിക്കും ഓരോ മേഖലയ്ക്കും പ്രത്യേകം വ്യവസ്ഥകള്‍ഉള്‍പ്പെടുത്തുക. ഇത്തരം നടപടികള്‍69 ശതമാനവും പൂര്‍ത്തിയായി കഴിഞ്ഞതായി ലാന്‍റ് ഡിപ്പാര്‍ട്ട്മെന്‍റ് അധികൃതര്‍ വ്യക്തമാക്കി.  ലെജിസ്ലേറ്റീവ് കമ്മിറ്റിയുടെ അന്തിമ അംഗീകാരം ലഭിച്ചാല്‍ പുതിയ നിയമം നടപ്പിലാവും.

click me!