
ലണ്ടന്‍: പ്രമുഖ പ്ലാസ്റ്റിക് സര്‍ജറി ക്ലിനിക്കായ ലണ്ടന്‍ ബ്രിഡ്ജില്‍ സൈബര്‍ ആക്രമണം. നിരവധി സിനിമാ നടികളുടെ നഗ്നചിത്രങ്ങള്‍ ചോര്‍ന്നു. സൈബര്‍ ആക്രമണം ലണ്ടന്‍ ബ്രിഡ്ജ് അധികൃതര്‍ സ്ഥിരീകരിച്ചു. നടികളുടെയും രാജകുടുംബാംഗങ്ങളുടെയുമടക്കമുള്ള ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഹാക്കര്‍മാര്‍ ഭീഷണി മുഴക്കിയതായി റിപ്പോര്‍ട്ട്. ദി ഡാര്‍ക്ക് ഓവര്‍ലോഡ് (ടി.ഡി.ഒ) സംഘത്തിലെ ഹാക്കര്‍മാരാണ് ആക്രമണത്തിന് പിന്നിലെന്ന് വാര്‍ത്താ ഏജന്‍സികള്‍റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം ബ്രിട്ടണ്‍ രാജകുടുംബത്തിന്റെയടക്കം ചിത്രങ്ങള്‍ ചോര്‍ന്നതായാണ് വിവരം. ഹോളിവുഡ് നായികമാരടക്കം വിവിധ രാജ്യങ്ങളില്‍ നിന്ന് പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയമായവരുടെയെല്ലാം ചിത്രസഹിതമുള്ള പൂര്‍ണവിവരങ്ങളാണ് ചോര്‍ന്നിരിക്കുന്നത്. ഇവരുടെ പേരും മറ്റു വിവരങ്ങളുമടങ്ങുന്ന ലിസ്റ്റ് നല്‍കിയാണ് ഹാക്കര്‍മാരുടെ ഭീഷണി.
ഇക്കൂട്ടത്തില്‍ പ്രമുഖ ഹോട്ട് മോഡലും ടെലിവിഷന്‍ അവതാരകയുമായ കാര്‍ട്ടി പ്രൈസിന്റെ ചിത്രങ്ങള്‍ ചോര്‍ന്നതായി സ്ഥിരീകരണമുണ്ട്. അതേസമയം ആക്രമണം തടയാനാവശ്യമായ നടപടികള്‍ സ്വീകരിച്ചതായി അധികൃതര്‍ പ്രതികരിച്ചു. ഉപയോക്താക്കളുടെ സ്വകാര്യത കാത്തു സൂക്ഷിക്കുമെന്നും കാര്യമായ ആക്രമണം നടത്താന്‍ സാധിച്ചിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam