
ദില്ലി: ഹാദിയ കേസിൽ എൻഐഎ സമർപ്പിച്ച റിപ്പോർട്ടും, റിപ്പോര്‍ട്ട് ഗൗരവമായി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അശോകൻ നൽകിയ അപേക്ഷയും സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഹാദിയയെ മതംമാറ്റി യെമനിലേക്ക് കടത്താനുള്ള ശ്രമമാണ് നടന്നതെന്നാണ് ഹാദിയയുടെ അച്ഛൻ അശോകൻ നൽകിയ അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഹാദിയയുടെ സുഹൃത്തായ അമ്പിളി ഇടപെട്ടില്ലായിരുന്നുവെങ്കിൽ ഹാദിയ യമനിൽ ഫസൽ മുസ്തഫയുടെ രണ്ടാം ഭാര്യയായി മാറുമായിരുന്നു. അശോകന്‍റെ വാദങ്ങൾ ശരിവെക്കുന്ന സത്യവാംങ്മൂലമാണ് എൻഐഎയും സുപ്രീംകോടതിയിൽ നൽകിയത്. ഫസൽ മുസ്തഫക്കും ഇയാളുടെ ഭാര്യ ഷെറിൻ ഷെഹാന എന്നിവരുമായി ഹാദിയക്ക് ബന്ധമുണ്ടെന്ന് സത്യവാംങ്മൂലത്തിൽ എൻഐഎ പറയുന്നു. ഫസൽ മുസ്തഫക്കും ഷെറിൻ ഷെഹാനക്കുമായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ടെന്നും എൻഐഎ അറിയിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam