ഹാഫിസ് സയിദിനെ വീട്ടുതടങ്കലിൽ നിന്നും മോചിപ്പിച്ചു

Published : Nov 24, 2017, 05:22 PM ISTUpdated : Oct 04, 2018, 07:16 PM IST
ഹാഫിസ് സയിദിനെ വീട്ടുതടങ്കലിൽ നിന്നും മോചിപ്പിച്ചു

Synopsis

ലാഹോർ: ലഷ്കർ ഇ തോയ്ബ സ്ഥാപകൻ ഹാഫിസ് സയിദിനെ വീട്ടുതടങ്കലിൽ നിന്നും മോചിപ്പിച്ചു. പാ​​​ക് ജു​​​ഡീ​​​ഷ​​​ൽ റി​​​വ്യൂ ബോ​​​ർ​​​ഡ് ഉത്തരവിട്ടതിനെ തുടർന്നാണ് പത്ത് മാസത്തിന് ശേഷം സയിദ് പുറംലോകം കാണുന്നത്. കോടതി ഉത്തരവിന് പിന്നാലെ വെള്ളിയാഴ്ച പുലർച്ചെ ജയിൽ അധികൃതർ ഹാഫിസിന്‍റെ വീട്ടിൽ നിന്നും മടങ്ങി.

ജമാത്ത് ഉദ് ദവ തലവനായ ഹാഫിസ് സയിദാണ് 26/11 മുംബൈ ഭീകരാക്രമണം ആസൂത്രണം ചെയ്തത്. ഹാഫിസിനെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ലോക സമൂഹവും ഇന്ത്യയും പാക്കിസ്ഥാനോട് ആവശ്യപ്പെടുന്നതിനിടെയാണ് മോചനം എന്നതും ശ്രദ്ധേയമാണ്.

ജ​​​നു​​​വ​​​രി മു​​​ത​​​ൽ ക​​സ്റ്റ​​ഡി​​യി​​ൽ ക​​ഴി​​യു​​ന്ന സ​​യി​​ദി​​ന്‍റെ വീ​​ട്ടു​​ത​​ട​​ങ്ക​​ൽ മൂ​​​ന്നു​​​മാ​​​സ​​​ത്തേ​​​ക്കു കൂ​​​ടി നീ​​​ട്ട​​​ണ​​​മെ​​​ന്ന പാ​​​ക് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ആ​​​വ​​​ശ്യം റി​​​വ്യൂ ​​​ബോ​​​ർ​​​ഡ് തള്ളുകയായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ജീവനക്കാർക്ക് മർദ്ദനം, ഒപിയുടെ വാതിൽ തല്ലിപ്പൊളിച്ച് രോഗിക്കൊപ്പമെത്തിയ യുവാവ്, കൊലക്കേസ് പ്രതി അറസ്റ്റിൽ
വാളയാര്‍ ആള്‍ക്കൂട്ടക്കൊല; റാം നാരായൺ ബഗേലിന്റെ മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് തൃശൂർ ജില്ലാ കളക്ടർ