കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഹജ്ജ് എംബാർകേഷൻ പോയിൻറ് പുനഃസ്ഥാപിച്ചു

Published : Oct 26, 2018, 05:45 PM IST
കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഹജ്ജ് എംബാർകേഷൻ പോയിൻറ് പുനഃസ്ഥാപിച്ചു

Synopsis

കേന്ദ്ര ന്യൂനപക്ഷ ക്ഷേമ  മന്ത്രി മുഖ്‌താർ അബ്ബാസ് നഖ്‌വി കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനത്തിന് നൽകിയ കത്തിൽ അറിയിക്കുകയായിരുന്നു ഇക്കാര്യം

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിൽ ഹജ്ജ് എംബാർക്കേഷൻ പോയിൻറ് പുനഃസ്ഥാപിച്ചു. അടുത്ത വർഷം ഹജ്ജ് കർമ്മങ്ങൾക്ക് പോകുന്ന തീർത്ഥാടകർക്ക് ഇനി കൊച്ചിയോടൊപ്പം കോഴിക്കോടും എംബാർക്കേഷൻ പോയിന്റായി ഉപയോഗിക്കാം. 

കേന്ദ്ര ന്യൂനപക്ഷ ക്ഷേമ  മന്ത്രി മുഖ്‌താർ അബ്ബാസ് നഖ്‌വി കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനത്തിന് നൽകിയ കത്തിൽ അറിയിക്കുകയായിരുന്നു ഇക്കാര്യം. വിമാനത്താവളത്തിലെ റൺവേ വികസനവുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവർത്തനത്തെ തുടർന്ന് ഹജ്ജ് എംബാർക്കേഷൻ പോയിൻറ് നെടുമ്പാശേരിയിലേക്ക് മാറ്റിയിരിക്കുകയായിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം കത്ത് നല്‍കിയിരുന്നു. തുടര്‍ന്നാണ് നടപടി. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുഖ്യമന്ത്രിയും ഉണ്ണികൃഷ്ണൻ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ പങ്കുവെച്ചു; കോൺ​ഗ്രസ് നേതാവിനെതിരെ കലാപശ്രമത്തിന് കേസ്
കൊച്ചി മേയർ സ്ഥാനത്തിൽ പരിഭവം അവസാനിപ്പിച്ച് ദീപ്തി മേരി വർഗീസ്; വികെ മിനിമോൾക്കും ഷൈനി മാത്യുവിനും പിന്തുണയുമായി പോസ്റ്റ്