ഒടുവില്‍ ഹനാന് സാന്ത്വനമായി പിതാവെത്തി

Published : Sep 08, 2018, 01:44 PM ISTUpdated : Sep 10, 2018, 04:26 AM IST
ഒടുവില്‍ ഹനാന് സാന്ത്വനമായി പിതാവെത്തി

Synopsis

ഇപ്പോള്‍ ഹനാന് സ്നേഹവും സഹായവും ആവശ്യമുണ്ട്. ഞാന്‍ എന്‍റെ മകളുടെ അടുത്തേക്ക് മടങ്ങിവന്നിരിക്കുകയാണ്. ഹനാന്‍ ഇനി അനാഥയല്ലെന്നും ഹമീദ് പറഞ്ഞു

കൊച്ചി: കാറപകടത്തില്‍ ചികിത്സയില്‍ കഴിയുന്ന ഹനാന് സാന്ത്വനമായി പിതാവ് ഹമീദ് എത്തി.  വ്യാഴാഴ്ചയാണ് ഹനാനെ കാണാന്‍ ഹമീദ് ആശുപത്രിയില്‍ എത്തിയത്. കാറപകടത്തില്‍ നട്ടെല്ലിന് പരിക്കേറ്റ ഹനാന്‍ സുഖംപ്രാപിച്ചുവരികയാണ്. പഠനത്തിനിടെ മീന്‍വില്‍പ്പന നടത്തിയതോടെയാണ് ഹനാന്‍റെ അതിജീവന കഥ പുറത്തറിയുന്നത്.

മകളോട് തനിക്ക് എന്നും സ്നേഹമുണ്ട്. എന്നാല്‍ നിങ്ങളില്‍ പലര്‍ക്കും അറിയുന്നതുപോലെ ഞാനൊരു മദ്യപാനിയാണ്. ഹനാനെക്കുറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്നതോടെ തനിക്ക് പശ്ചാത്താപമുണ്ടായി. എന്നാല്‍ ഹനാന്‍ പ്രശസ്തയായതോടെ മകളുടെ അരികിലേക്ക് തിരികെ വന്നാല്‍ ആള്‍ക്കാര്‍ തന്നെ അവസരവാദിയെന്ന് വിളിക്കുമോയെന്നത് ഭയപ്പെട്ടിരുന്നു.  ഇപ്പോള്‍ ഹനാന്‍ സ്നേഹവും സഹായവും ആവശ്യമുണ്ട്. ഞാന്‍ എന്‍റെ മകളുടെ അടുത്തേക്ക് മടങ്ങിവന്നിരിക്കുകയാണ്. ഹനാന്‍ ഇനി അനാഥയല്ലെന്നും ഹമീദ് പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ. എ.ജെ. ഷഹ്നയുടെ ആത്മഹത്യ, സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു
സിസിടിവി മറച്ച് കട കുത്തിത്തുറന്നു; പണവും സിഗരറ്റ് പായ്ക്കറ്റുകളും മോഷ്ടിച്ച പ്രതി പിടിയിൽ