
കൊച്ചി: സ്കൂള്‍ യൂണിഫോമില്‍ മീന്‍ വില്‍പന നടത്തി മലയാളിയുടെ മനസില്‍ ഇടം നേടിയ പെണ്‍കുട്ടിയാണ് ഹനാന്‍. ആദ്യം നിറഞ്ഞ മനസോടെ എല്ലാവരും അവളെ സ്വീകരിച്ചെങ്കിലും പിന്നീട് ചില കേന്ദ്രങ്ങളില്‍ നിന്ന് കടുത്ത വിമര്‍ശനമുണ്ടായി. ബോധപൂര്‍വ്വമായ സംഘടിത സൈബര്‍ ആക്രമണവും ഹനാന്‍ നേരിടേണ്ടിവന്നു.
ഇടക്കാലത്ത് വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിലായിരുന്ന ഹനാന്‍ ഇപ്പോള്‍ വീണ്ടും വെല്ലുവിളികളെ അതിജീവിക്കാനുള്ള പട പുറപ്പാടിലാണ്. പൊതു സ്ഥലത്തെ മീന്‍ കച്ചവടത്തിന് വെല്ലുവിളികള്‍ നേരിടേണ്ടി വന്നതോടെ ഇപ്പോള്‍ പുതിയ തീരുമാനത്തിലാണ് ഹനാന്‍.
ഓണ്‍ലൈനായി മത്സ്യ വില്‍പ്പന നടത്തി ജീവിതം കെട്ടിപ്പടുക്കാനാണ് തീരുമാനം. തമ്മനത്ത് കട വാടകയ്ക്കെടുത്ത് കച്ചവടമായിരുന്നു ആദ്യം ഉദ്ദേശിച്ചതെങ്കിലും ചില പ്രശ്നങ്ങള്‍ കാരണം അത് വേണ്ടെന്ന് വയ്ക്കേണ്ടി വന്നു. ശേഷം ചിന്തയാണ് ഓണ്‍ലൈന്‍ വില്‍പ്പന എന്ന ആശയത്തിലെത്തിച്ചത്. ഇതാനായി ഒരു എയ്സ് വാഹനം സ്വന്തമാക്കി കഴിഞ്ഞു കൊച്ചു മിടുക്കി. ചില നല്ല മനുഷ്യരുടെ സഹായത്താലാണ് അവള്‍ക്ക് എയ്സ് വാങ്ങാനായത്.
എന്തായാലും ഇനി അധികം വൈകാതെ ഹനാന്‍ വൈറല്‍ ഫിഷ് ഓണ്‍ലൈനിയില്‍ ലഭ്യമാകും. പ്രതിസന്ധികളുടെ മലവെള്ളപാച്ചിലിനിടയിലും ആത്മവിശ്വാസം കൈ വിടാതെ വീറോടെ പൊരുതുന്ന പെണ്‍കുട്ടി ജീവിതം നേടുമെന്ന് ഉറപ്പാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam