
ദില്ലി: കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് അയോധ്യയിലെത്തും. ബാബരി മസ്ജിദിന്‍റെ തകർച്ചയ്ക്ക് ശേഷം ആദ്യമായാണ് ഗാന്ധി കുടുംബത്തിൽ നിന്നൊരാൾ അയോധ്യയിലെത്തുന്നത്.
1990ൽ സദ്ഭാവന യാത്രയ്ക്കിടെ അയോധ്യ സന്ദർശിക്കാൻ രാജീവ് ഗാന്ധി ഉദ്ദേശിച്ചിരുന്നെങ്കിലും തിരക്കേറിയ പരിപാടികൾ കാരണം സന്ദർശനം ഉപേക്ഷിച്ചിരുന്നു. അയോധ്യയിലെ ഹനുമാൻ ഗാർഹി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തുന്ന രാഹുൽ തർക്ക പ്രദേശത്തിലെ രാമക്ഷേത്രം സന്ദർശിക്കുമോയെന്ന് വ്യക്തമല്ല.
ഫൈസാബാദിൽ റോഡ് ഷോ നടത്തിയും രാഹുൽ പ്രചാരണ നടത്തും. അംബേദ്കർ നഗറിലെ ദർഗ ഷെരീഫും സന്ദർശിച്ച് എല്ലാ സമുദായങ്ങളുടേയും പിന്തുണ നേടാനാണ് രാഹുലിന്‍റേയും കോൺഗ്രസിന്‍റേയും ശ്രമം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam