നിരാഹാരം അനുഷ്ഠിക്കുന്ന ഹാര്‍ദിക് പട്ടേലിനെ ആശുപത്രിയിലേക്ക് മാറ്റി

Published : Sep 07, 2018, 08:17 PM ISTUpdated : Sep 10, 2018, 04:21 AM IST
നിരാഹാരം അനുഷ്ഠിക്കുന്ന ഹാര്‍ദിക് പട്ടേലിനെ ആശുപത്രിയിലേക്ക് മാറ്റി

Synopsis

കര്‍ഷകവായ്പ, വിദ്യാഭ്യാസം, ജോലി തുടങ്ങി വിവിധ മേഖലകളില്‍ പട്ടേല്‍ സംവരണമാവശ്യപ്പെട്ട് ആഗസ്റ്റ് 25നാണ് ഹര്‍ദിക് പട്ടേല്‍ അനിശ്ചിതകാല നിരാഹാരസമരം തുടങ്ങിയത്

അഹമ്മദാബാദ്: നിരാഹാര സമരം നടത്തുന്ന പാടിദാര്‍ സംവരണ സമര നായകന്‍ ഹാര്‍ദിക് പട്ടേലിനെ ആശുപത്രിയിലേക്ക് മാറ്റി. നിരാഹാര സമരത്തെ തുടര്‍ന്ന് ആരോഗ്യം തീര്‍ത്തും മോശമാവുകയും ശ്വാസ തടസം അനുഭവപ്പെട്ടതോടെയുമാണ് സമീപമുള്ള സോള സർക്കാർ ആശുപത്രിയിലേക്ക് ഹാര്‍ദിക്കിനെ മാറ്റിയത്.

മധ്യസ്ഥത വഹിക്കുന്ന നരേഷ് പട്ടേൽ (കോ ദാൽ ധാം ട്രസ്റ്റ് ചെയർമാൻ) ഇടപ്പെട്ടാണ് ഹാര്‍ദിക്കിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാൽ ആശുപത്രിയിലും നിരാഹാരം തുടരുമെന്ന് സമരസമിതി  അറിയിച്ചു. ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കാത്തതിനാല്‍ നിരാഹാരത്തിനിടെ വെള്ളം കുടിക്കുന്നതും ഹാര്‍ദിക് അവസാനിപ്പിച്ചിരുന്നു.

ഇതോടെയാണ് ആരോഗ്യം തീര്‍ത്തും മോശമായത്. കര്‍ഷകവായ്പ, വിദ്യാഭ്യാസം, ജോലി തുടങ്ങി വിവിധ മേഖലകളില്‍ പട്ടേല്‍ സംവരണമാവശ്യപ്പെട്ട് ആഗസ്റ്റ് 25നാണ് ഹര്‍ദിക് പട്ടേല്‍ അനിശ്ചിതകാല നിരാഹാരസമരം തുടങ്ങിയത്.

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍, സമാജ്‍വാദി പാര്‍ട്ടി പ്രസിഡന്റ് അഖിലേഷ് യാദവ്, മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ തുടങ്ങിയ പ്രമുഖരും തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍.സി.പി, ആര്‍.ജെ.ഡി എന്നീ പാര്‍ട്ടികളും ഹര്‍ദിക്കിന് പിന്തുണയുമായെത്തിയിരുന്നു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബംഗാളിൽ നിപ ഭീതി; രണ്ട് നഴ്സുമാർക്ക് നിപ സ്ഥിരീകരിച്ചു, ഉറവിടം ഇതുവരെ കണ്ടെത്താനായില്ല
പതിവ് ജോലിക്കിടെ റോഡില്‍ ഒരുബാഗ്, തുറന്നപ്പോള്‍ 45 ലക്ഷം രൂപയുടെ സ്വര്‍ണം, മനസ്സ് പതറാതെ പത്മ ഉടമസ്ഥരെ ഏല്‍പ്പിച്ചു, മുഖ്യമന്ത്രിയുടെ അഭിനന്ദനം