ദുരിതാശ്വാസ ക്യാമ്പിൽ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറും കുടുംബവും; പ്രശാന്ത് നായരുടെ ഫേസ്ബുക്ക് പോസ്റ്റ്

Published : Aug 16, 2018, 07:26 AM ISTUpdated : Sep 10, 2018, 03:50 AM IST
ദുരിതാശ്വാസ ക്യാമ്പിൽ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറും കുടുംബവും; പ്രശാന്ത് നായരുടെ ഫേസ്ബുക്ക് പോസ്റ്റ്

Synopsis

ആയിരക്കണക്കിനാളുകൾ കേരളത്തിനകത്തും പുറത്തുമായി ഊണും ഉറക്കവും കളഞ്ഞ്‌ സഹകരിക്കുന്നുണ്ട്‌. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും മന്ത്രിമാരും കാര്യങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്‌. 

പത്തനംതിട്ട: മഴക്കെടുതി ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്ന പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പിലെത്തിയിരിക്കുകയാണ് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറും കുടുംബവും. വീട്ടിൽ വെള്ളം കയറിയതിനെതുടർന്നാണ്  ഇവർ കുടുംബസമേതം ക്യാമ്പിലേക്ക് മാറിയത്. പ്രശാന്ത് നായർ എഎഎസ് ആണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കുടുംബത്തെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയതിന് ശേഷം ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായിരിക്കുകയാണ് ഹരികിഷോർ ഐഎഎസ്. 

''ഈ ദുരിതകാലത്ത് ഒന്നിച്ച് നിന്ന് പ്രവർത്തിക്കണമെന്ന് പ്രശാന്ത് നായർ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു. ഹരിയെപ്പോലെ എത്രയോ പേർ ഒത്ത്‌ പിടിക്കുന്നുണ്ട്‌. ആയിരക്കണക്കിനാളുകൾ കേരളത്തിനകത്തും പുറത്തുമായി ഊണും ഉറക്കവും കളഞ്ഞ്‌ സഹകരിക്കുന്നുണ്ട്‌. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും മന്ത്രിമാരും കാര്യങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്‌. അവശ്യവസ്തുക്കൾ എത്തിക്കാൻ ശ്രമിക്കുന്നുണ്ട്‌. ഒന്നേയുള്ളൂ, നമ്മൾ കൂട്ടായി ഏതാനും ദിവസം പിടിച്ച്‌ നിൽക്കണം.''- പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് തുടരുന്നു.

ഇപ്പോൾ ഒന്നിച്ച് നിന്ന് പ്രവർത്തിച്ച്, ആശ്വസിപ്പിച്ച്, അവസാനം മഴയും വെള്ളവുമിറങ്ങിപ്പോയി ജീവിതം തിരിച്ചുപിടിക്കുമ്പോൾ ഒന്നും സംഭവിക്കാത്തത് പോലെ ഇറങ്ങി നടക്കാൻ മലയാളിക്ക് പറ്റണം പറ്റും എന്ന് പറഞ്ഞാണ് പ്രശാന്ത് നായർ തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരക്കേറിയ റോഡില്‍ പട്ടാപകല്‍ അഭ്യാസ പ്രകടനം; സ്വകാര്യ ബസ് മറ്റു രണ്ടു ബസുകളില്‍ ഇടിച്ചു കയറ്റി, ബസ് ഡ്രൈവർ അറസ്റ്റില്‍
വിസി നിയമനം; 'സമവായത്തിന് മുൻകൈ എടുത്തത് ഗവർണർ', വിമർശനങ്ങളിൽ പിണറായിയെ പിന്തുണച്ച് സിപിഎം സെക്രട്ടേറിയറ്റ്