
തിരുവനന്തപുരം: ആചാര സംരക്ഷണത്തിന്റെ പേരിൽ നടന്ന ഹർത്താൽ അയ്യപ്പഭക്തരെ വലച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള തീർത്ഥാടകർ ബസ് സ്റ്റാന്റുകളിലും റെയിൽവേ സ്റ്റേഷനുകളിലും പെട്ടു. ദിവസങ്ങൾ നീണ്ട യാത്രക്ക് ശേഷമാണ് ഇതര സംസ്ഥാന അളിൽ നിന്നുള്ള തീർത്ഥാടകർ ശബരിമലയിലെത്തുന്നത്. ഇവരെയാണ് ഇന്നലെ രാത്രി വൈകി അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ഹർത്താൽ സാരമായി ബാധിച്ചത് .
ബസുകളിലും ട്രൈയിനുകളിലുമായി സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിലെത്തിയ തീർത്ഥാടകർ എന്ത് ചെയ്യണമെറിയാതെ ബുദ്ധിമുട്ടി. യുവതി പ്രവേശവുമായി ബദ്ധപ്പെട്ട് തർക്കങ്ങൾക്കിടയിൽ സംഘർഷഭരിതമായിരുന്ന ശബരിമലയിൽ മണ്ഡലകാലം തുടങ്ങിയ ഇന്നലെ എത്തിയ തീർത്ഥാടകർ സുഗമമായി ദർശനം നടത്തി മടങ്ങിയിരുന്നു. ഇത് കണ്ടും വൃശ്ചികം ഒന്നായതിനാലും കൂടുതൽ തീർത്ഥാടകർ മലയിലേക്ക് തിരിച്ചിരുന്നു.
കെ എസ് ആർ ടി യും പൊലീസും തമ്മിലുള്ള തർക്കം മൂലം ദീർത്ഥ ദൂര സർവ്വീസുകൾ കൂടി മുടങ്ങിയതോടെ തീർത്ഥാടകരുടെ പ്രതിസന്ധി ഇരട്ടിയായി എരുമേലി പത്തനംതിട്ട ചെങ്ങന്നൂർ എന്നിവിടങ്ങളിൽ നിന്ന് കോൺവോയ് അടിസ്ഥാനത്തിൽ ബസ് സർവ്വീസ് നടത്തിയത് മാത്രമാണ് അൽപം ആശ്വാസമായത് ഹോട്ടലുകളും മറ്റ് കടകളും തുറന്ന് പ്രവർത്തിക്കാത്തതും തീർത്ഥാടകരെ ബുദ്ധിമുട്ടിച്ചു കുടിവെള്ളം പോലും കിട്ടാതെ വലഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam