
ഇടുക്കി: തമിഴ്‌നാട്ടിലെ അതിര്‍ത്തിഗ്രാമത്തില്‍ മുന്തിരിയുടെ വിളവെടുപ്പ് കാലം. തേനി ജില്ലയിലെ കേരള അതിര്‍ത്തി ഗ്രാമമായ കംമ്പത്താണ് ഏക്കര്‍ കണക്കിനു മുന്തിരിപടങ്ങള്‍ വിളവെടുപ്പിനു പാകമായി നില്‍ക്കുന്നത്. പഴുത്ത് പാകമായ മുന്തരിതോട്ടങ്ങള്‍ കണ്ട് ആസ്വദിക്കാനും മുന്തിരിവാങ്ങുവാനും ദിനം പ്രതി നൂറ് കണക്കിന് ആളുകളാണ് കംമ്പത്തെ മുന്തിരിപാടത്തേക്ക് എത്തുന്നത്.
പതിനാറ് വര്‍ഷക്കാലമായി ഇവിടെ മുന്തിരികൃഷി ചെയ്തു വരുന്നു. നാല്‍പ്പത് എക്കറിലായി പതിമൂന്ന് മുന്തിരിപാടങ്ങളിലായിട്ടാണ് കൃഷി നടക്കുന്നത്. പ്രധാനമായും വര്‍ഷത്തില്‍ നാല് സീസണുകളാണ് ഉള്ളത്. സൗജന്യമായി തോട്ടങ്ങള്‍ കാണുവാനും ഫോട്ടോ എടുക്കാനും സൗകര്യം ഉള്ളതിനാല്‍ ദിനം പ്രതി നൂറ് കണക്കിന് ആളുകളാണ് ഇവിടേക്ക് എത്തിക്കുന്നത്. കേരളത്തില്‍ നിന്നുമാണ് കൂടുതല്‍ ആളുകള്‍ എത്തുന്നത്.
തോട്ടത്തില്‍ നിന്നും നേരിട്ട് മുന്തിരി വാങ്ങുവാനുള്ള സൗകര്യവും ലഭ്യമാണ് നിലവില്‍ കിലോക്ക് നാല്‍പ്പത് രൂപ നിരക്കിലാണ് വിറ്റഴിക്കുന്നത്.കീടനാശിനികളുടെ അമിതമായ ഉപയോഗത്തിലുടെയാണ് വര്‍ഷത്തില്‍ നാലുതവണ വിളവെടുപ്പിനായി തോട്ടങ്ങള്‍ ഒരുക്കുന്നത്. മുന്തിരിചെടിയുടെ കതിര് മുതല്‍ പഴുത്ത് പാകമായ മുന്തിരി പഴങ്ങള്‍ വരെ കീടനാശിനിയില്‍ മുങ്ങിയാണ് ലഭ്യമാകുന്നത്. ഇരുപത്തിയഞ്ച് വര്‍ഷകലമാണ് ഒരു മുന്തിരിചെടിയുടെ ആയുസ്സ്. നെടുകണ്ടം കംമ്പംമെട്ടു വഴി നാല്‍പ്പത് കിലോമിറ്റര്‍ ദൂരം സഞ്ചരിച്ചാല്‍ ചുരളിപെട്ടിയിലെ പടര്‍ന്ന് പന്തലിച്ചു നില്‍ക്കുന്ന മുന്തിരിപാടങ്ങള്‍ കാണുവാന്‍ സാധിക്കും മുന്നാറില്‍ നിന്നും പൂപ്പാറ ബോഡിമെട്ടു വഴി 114 കിലോമിറ്റര്‍ സഞ്ചരിച്ചാല്‍ കംമ്പം ചുരളിപെട്ടിയില്‍ എത്തിച്ചേരുവാന്‍ സാധിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam