
തിരുവനന്തപുരം: തലസ്ഥാനത്ത് വൻ ഹാഷിഷ് വേട്ട. 10 കിലോ ഹാഷിഷുമായി ഹോട്ടൽ വ്യവസായി ഉൾപ്പടെ മൂന്ന് പേർ എക്സൈസ് സംഘത്തിന്റെ പിടിയിലായി. ഹാഷിഷ് തൃശ്ശൂരിൽ നിന്നെത്തിച്ച തൃശ്ശൂർ സ്വദേശി വിനീഷ്, ഇടനിലക്കാരനായ കട്ടാക്കട സ്വദേശി അനൂപ്, വാങ്ങാനെത്തിയ റെനീസ് എന്നിവരാണ് പിടിയിലായത്.
തലസ്ഥാനത്തെ ഹോട്ടൽ വ്യവസായിയാണ് റെനീസ്. 13 ലക്ഷം രൂപയും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. മണ്ണുതലയിലെ ഹോട്ടലിൽ കച്ചവടം ഉറപ്പിക്കുന്നതിനിടെയാണ് ഏകദേശം ഒരു കോടി രൂപ വിലവരുന്ന ഹാഷിഷുമായി സംഘം പിടിയിലാകുന്നത്. എക്സൈസ് കമ്മീഷണറും സ്ഥലത്തെത്തി.
ഹോട്ടലുകൾ കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് വിൽപനയ്ക്കായാണ് ഹാഷിഷ് തിരുവനന്തപുരത്ത് എത്തിച്ചതെന്നും വിൽപനാ സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായതെന്നും എക്സ്സൈസ് സംഘം പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam