
തിരുവനന്തപുരം: വിട്ട് പോയവർ തിരിച്ച് വരുമ്പോൾ ഇടത് മുന്നണിയുടെ ജനകീയ അടിത്തറ വികസിക്കുമെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. ശക്തി വർദ്ധിപ്പിക്കാൻ സിപിഐയും ശ്രമിക്കണമെന്നും സിപിഐ ദുർബലപ്പെട്ടാൽ ഇടത് മുന്നണി ദുർബലപ്പെടുമെന്നും കാനം പറഞ്ഞു. യുഡിഎഫ് ഇനിയും ശിഥിലീകരിക്കുമെന്ന് കോടിയേരി ബാലകൃഷ്ണൻ. കോൺഗ്രസ്സും ലീഗും മാത്രമുള്ള മുന്നണിയായി യുഡിഎഫ് മാറിയെന്നും കോടിയേരി നിരീക്ഷിച്ചു.
ബിജെപിയല്ല, കോൺഗ്രസാണ് മുഖ്യ ശത്രുവെന്ന് പ്രഖ്യാപിച്ച സിപിഎമ്മിനോടൊപ്പം ചേർന്നാണ് വീരേന്ദ്രകുമാർ ഫാഷിസത്തിനെതിരെ പോരാടുന്നതെന്ന് എം എം ഹസന്‍ പരിഹസിച്ചു. ഇന്ന് പെൻഷൻ നിഷേധിക്കുന്ന അവസ്ഥയാണുള്ളത് നാളെ ശമ്പളത്തിന് വേണ്ടി സമരം ചെയ്യേണ്ടി വന്നേക്കാമെന്നും ഹസന്‍ ആരോപിച്ചു.
പാലക്കാട്ടെ വീരേന്ദ്രകുമാറിന്റെ തോൽവി സംബന്ധിച്ച കമ്മീഷൻ റിപ്പോർട്ടിൻമേൽ നടപടി സ്വീകരിച്ചതാണെന്നും എന്നാല്‍ അത് വീരേന്ദ്രകുമാര്‍ ആഗ്രഹിച്ച രീതിയിലായിരുന്നില്ലെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു. കേരളത്തിൽ ഒരു സർക്കാർ ജീവിച്ചിരിപ്പില്ലെന്നും സമ്പൂർണ അരാജകാവസ്ഥയാണെന്നും ഹസന്‍ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam