വഖഫ് ബോർഡ് ചെയർമാൻ എം കെ സക്കീർ രാജിവെച്ചു. കെ എസ് ഹംസ ആണ് പുതിയ ചെയർമാൻ. എം കെ സക്കീർ പൊന്നാനിയിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായേക്കും.

തിരുവനന്തപുരം: വഖഫ് ബോർഡ് ചെയർമാൻ എം കെ സക്കീർ രാജിവെച്ചു. കെ എസ് ഹംസ ആണ് പുതിയ ചെയർമാൻ. എം കെ സക്കീർ പൊന്നാനിയിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായേക്കും. പൊന്നാനിയിലെ എം കെ സക്കീറിന്റെ സ്ഥാനാർത്ഥിത്വം നേരത്തെ തന്നെ ചർച്ചയായിരുന്നതാണ്. ഇപ്പോൾ രാജിയോട് കൂടി അക്കാര്യത്തിൽ സ്ഥിരീകരണം ആയിരിക്കുകയാണ്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് വഖഫ് ബോർഡ് പുന:സംഘടിപ്പിച്ച ശേഷവും സക്കീറിനെ തന്നെ ചെയർമാനാക്കാൻ തീരുമാനിച്ചത്. പക്ഷേ, പൊന്നാനിയിൽ അദ്ദേഹത്തെ പരി​ഗണിക്കുന്ന സമയത്ത് പലവിധ എതിർപ്പുകൾ ഉയർന്നിരുന്നു. സക്കീറിന് നിരവധി ചുമതലകൾ നൽകിയിട്ടുള്ളതിനാൽ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കണമോ എന്നതായിരുന്നു എതിർപ്പുകൾ. എം കെ സക്കീർ വഖഫ് ബോർഡ് ചെയർമാൻ സ്ഥാനം രാജിവെച്ചതോടെ കെ എസ് ഹംസയായിരിക്കും പുതിയ ചെയർമാൻ.