ഒരുകോടിയുടെ കുഴൽപ്പണവും 10 കിലോ കഞ്ചാവും പിടികൂടി

Published : Dec 24, 2017, 11:06 PM ISTUpdated : Oct 05, 2018, 01:48 AM IST
ഒരുകോടിയുടെ കുഴൽപ്പണവും 10 കിലോ കഞ്ചാവും പിടികൂടി

Synopsis

കണ്ണൂർ ഇരിട്ടിയിൽ ഒരുകോടി രൂപയുടെ കുഴൽപ്പണവും 10 കിലോ കഞ്ചാവും പിടികൂടി. ക്രിസ്മസ് - ന്യൂ ഇയർ ആഘോഷം പ്രമാണിച്ച് ഇരിട്ടി എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് പണവും കഞ്ചാവും പിടികൂടിയത്. ഇന്നു പുലർച്ചെ3 മണിക്കാണ് കർണ്ണാടകയിൽ നിന്നും തലശ്ശേരി ഭാഗത്തേക്ക് കാറിൽ കടത്തുകയായിരുന്ന കുഴൽപ്പണമാണ് കണ്ടെത്തിയത്.സംഭവുമായി ബന്ധപ്പെട്ട്  പെരിങ്ങത്തൂർ സ്വദേശി മുഹമ്മദിനെ അറസ്റ്റ് ചെയ്തു.

അതെസമയം കർണ്ണാടകയിൽ നിന്നും ഇരിട്ടി ഭാഗത്തേക്ക് ബസ്സിൽ കടത്തുകയായിരുന്ന 10 കിലോഗ്രാം കഞ്ചാവ് കിളിയന്തറ എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ചാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് പരപ്പനങ്ങാടി സ്വദേശി മുബഷീറിനെ കസ്റ്റഡിയിൽ എടുത്തു. ഒരു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് പ്രദേശത്ത് നിന്ന് കഞ്ചാവ്  പിടികൂടുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചാന്ദ്ര പദ്ധതിയിൽ അടിമുടി മാറ്റങ്ങളുമായി അമേരിക്ക, ചന്ദ്രനിൽ ഗവേഷണ നിലയം സ്ഥാപിക്കാനൊരുങ്ങി നാസ
സോണിയാ ഗാന്ധി ആശുപത്രിയിൽ, പെട്ടന്നുള്ള കാലാവസ്ഥാ മാറ്റം വെല്ലുവിളി, രാഹുലും പ്രിയങ്കയും ആശുപത്രിയിൽ