അഭയ കേസ്: കെ ടി മൈക്കിൾ വിചാരണയ്ക്ക് നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് ഹൈക്കോടതി

Published : Feb 07, 2018, 01:35 PM ISTUpdated : Oct 05, 2018, 02:16 AM IST
അഭയ കേസ്: കെ ടി മൈക്കിൾ വിചാരണയ്ക്ക് നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് ഹൈക്കോടതി

Synopsis


കൊച്ചി:  അഭയ കേസിൽ പ്രതി ചേർക്കപ്പെട്ട മുൻ ക്രൈം ബ്രാഞ്ച് എസ്പി കെ ടി മൈക്കിൾ വിചാരണയ്ക്ക് നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് ഹൈക്കോടതി. കേസിൽ വിചാരണ നടപടികളുമായി തിരുവനന്തപുരം സിബിഐ കോടതിക്ക് മുന്നോട്ട് പോകാൻ തടസമില്ലെന്നും സിംഗിൾ ബഞ്ച് ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി. വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്നും പ്രതിചേര്‍ത്ത നടപടി റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടാണ് കെടി മൈക്കിൾ ഹൈക്കോടതിയെ സമീപിച്ചത്. തെളിവ് നശിപ്പിക്കല്‍, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് മുൻ അന്വേഷണ ഉദ്യോഗസ്ഥൻ കൂടിയായ കെടി മൈക്കിളിനെതിരെ ചുമത്തിയിട്ടുള്ളത്. ഹർജിയിൽ സിംഗിൾ ബഞ്ച് 27ന് വിശദമായ വാദം കേൾക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പരാതിക്കാരിക്കെതിരെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ്, രാഹുൽ ഈശ്വറിന്റെ ജാമ്യം റദ്ദാക്കുമോ ? ഹർജി കോടതി ഇന്ന് പരിഗണിക്കും
'അത് ജനഹിതം, കേരളത്തിൽ ഇടതുപക്ഷത്തിന് മൂന്നാം ഊഴം ഉറപ്പ്, അത് ജനങ്ങളുടെ ഹൃദയത്തിൽ നിന്നുള്ള ശബ്ദം': എം. മുകുന്ദൻ