നഴ്സുമാരുടെ ശമ്പളം കൂട്ടിയ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന മാനേജ്മെന്റുകളുടെ ആവശ്യം ഹൈക്കോടതി തള്ളി

Web Desk |  
Published : May 11, 2018, 02:50 PM ISTUpdated : Oct 02, 2018, 06:35 AM IST
നഴ്സുമാരുടെ ശമ്പളം കൂട്ടിയ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന മാനേജ്മെന്റുകളുടെ ആവശ്യം ഹൈക്കോടതി തള്ളി

Synopsis

വിജ്ഞാപനം സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട ആശുപതി ഉടമകളുടെ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: നഴ്സുമാര്‍ക്ക് ആശ്വാസം. നഴ്സുമാരുടെ ശമ്പള പരിഷ്കരണം സംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനം സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട ആശുപതി ഉടമകളുടെ ഹർജി ഹൈക്കോടതി ഡിവിഷൻ ബഞ്ച് തള്ളി.  വിജ്ഞാപനം ഇറക്കിയത് മാനദണ്ഡങ്ങൾ പാലിച്ചെന്ന സർക്കാർ വാദം കോടതി അംഗീകരിച്ചു.

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നേഴ്സ്മാരുടെ ശമ്പളം 20000 രൂപയായി നിശ്ചയിച്ച സർക്കാർ വിജ്ഞാപനം ചോദ്യം ചെയ്താണ് ആശുപത്രി ഉടമകൾ ഹൈ കോടതിയിൽ എത്തിയത്. തങ്ങളെ കേൾക്കാതെയാണു ഉത്തരവ് പുറത്തിറക്കിയത്. ശമ്പള പരിഷ്കരണം നടപ്പാക്കിയാൽ  ആശുപത്രികൾ പൂട്ടേണ്ടി വരും. ഇടക്കാല ഉത്തരവിലൂടെ സർക്കാർ ഉത്തരവ് സ്റ്റേ ചെയ്യണം എന്നാണ് ഉടമകൾ ആവശ്യപ്പെട്ടത്. 

സിംഗിൾ ബഞ്ച് ഇടക്കാല ഉത്തരവ് എന്ന ആവശ്യം നിരാകരിച്ചു. ഹർജി മധ്യവേനൽ അവധിയ്ക്ക് ശേഷം പരിഗണിക്കാൻ മാറ്റുകയും ചെയ്തു. തുടർന്നാണ് ഇടക്കാല ഉത്തരവ് തേടി ഉടമകൾ ഡിവിഷൻ ബഞ്ചിൽ എത്തിയത്. ജസ്റ്റിസ്‌ സുനിൽ തോമസും ജസ്റ്റിസ്‌ ഷേർസിയും അടങ്ങുന്ന ഡിവിഷൻ ബഞ്ചും ഇടക്കാല ഉത്തരവ് നല്കിയില്ല. വിജ്ഞാപനം ഇറക്കിയത് മാനദണ്ഡങ്ങൾ പാലിച്ചാണ് എന്ന സർക്കാർ വാദം അംഗീകരിച്ചാണ് ഡിവിഷൻ ബഞ്ചും ഇടക്കാല ഉത്തരവിന് വിസമ്മതിച്ചത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നാലംഗങ്ങളുള്ള ആർഎംപി വിട്ടുനിന്നു, ബിജെപിയും യുഡിഎഫും മത്സരിച്ചു; കുന്നംകുളത്ത് മൂന്നാം തവണയും ഭരണം പിടിച്ച് എൽഡിഎഫ്
പോക്സോ കേസില്‍ പ്രതിയായ 23 കാരനും മുത്തശ്ശിയും ഉൾപ്പെടെ മൂന്ന് പേർ തൂങ്ങി മരിച്ച നിലയിൽ, സംഭവം കൂത്തുപറമ്പിൽ