മഞ്ചേശ്വരം തെരഞ്ഞെടുപ്പ്: കെ സുരേന്ദ്രന്‍റെ ഹര്‍ജി പരിഗണിക്കുന്നത് മാറ്റി

Published : Dec 03, 2018, 02:26 PM ISTUpdated : Dec 03, 2018, 02:33 PM IST
മഞ്ചേശ്വരം തെരഞ്ഞെടുപ്പ്: കെ സുരേന്ദ്രന്‍റെ ഹര്‍ജി പരിഗണിക്കുന്നത് മാറ്റി

Synopsis

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്ത് കെ സുരേന്ദ്രൻ സമർപ്പിച്ച ഹർജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. മുസ്ലീം ലീഗിലെ പി ബി അബ്ദുള്‍ റസാഖിന്‍റെ വിജയം കള്ളവോട്ട് മൂലമാണെന്നും തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നുമാണ് ഹർജി.   

കൊച്ചി: മഞ്ചേശ്വരം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്ത് കെ സുരേന്ദ്രൻ സമർപ്പിച്ച ഹർജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. അന്തരിച്ച എംഎൽഎ അബ്ദുൽ റസാഖിന്റെ മകൻ ഷെഫീഖ് റസാഖ് കേസിൽ കക്ഷി ചേരാൻ നൽകിയ അപേക്ഷ പരിഗണിക്കുന്നതിനാണ് കേസ് മാറ്റിയത്. പി ബി അബ്ദുൾ റസാഖ് മരിച്ചതോടെ കേസിൽ മറ്റാർക്കെങ്കിലും കക്ഷി ചേരാൻ താല്പര്യമുണ്ടോയെന്ന് കോടതി നേരത്തെ ചോദിച്ചിരുന്നു.

മുസ്ലീം ലീഗിലെ പി ബി അബ്ദുള്‍ റസാഖിന്‍റെ വിജയം കള്ളവോട്ട് മൂലമാണെന്നും തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നുമായിരുന്നു കെ സുരേന്ദ്രന്‍റെ ഹർജി. അബ്ദുൾ റസാഖ് മരിച്ചതിനെ തുടർന്ന് ഹർജിയുമായി മുന്നോട്ട് പോകാൻ താത്പര്യമുണ്ടോ എന്ന് ഹൈക്കോടതി സുരേന്ദ്രനോട് ചോദിച്ചപ്പോൾ പിൻമാറുന്നില്ലെന്നായിരുന്നു നൽകിയ മറുപടി. 89 വോട്ടിനാണ് അബ്ദുൾ റസാഖ് മഞ്ചേശ്വരത്ത് വിജയിച്ചത്. എന്നാൽ ‍259 പേര്‍ കള്ളവോട്ടു ചെയ്തു എന്നാരോപിച്ചാണ് സുരേന്ദ്രൻ കോടതിയെ സമീപിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കർഷകസംഘം ഭരണവിലാസം സംഘടനയായി, കർഷകരെ തഴഞ്ഞവരെ ജനങ്ങളും കൈവിട്ടു'; കർഷകസംഘം സമ്മേളനത്തിൽ പിണറായി സർക്കാരിന് വിമർശനം
പരീക്ഷാ ഫലങ്ങളിൽ അപാകത, 1,4 സെമസ്റ്ററുകളിലെ സപ്ലിമെന്ററി ഫലങ്ങൾ കേരള സർവകലാശാല പിൻവലിച്ചു; കെ-റീപ്പ് സോഫ്റ്റ്‌വെയറും ഒഴിവാക്കും