കനാലില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് രണ്ടു വിദ്യാർത്ഥികൾ മരിച്ചു

By Web TeamFirst Published Dec 3, 2018, 2:22 PM IST
Highlights

തൃപ്രയാർ താന്ന്യം കണ്ണൻചിറയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. ചാവക്കാട് സ്വദേശികളായ കളത്തിൽ ഗോപിയുടെ മകൻ ഗോവിന്ദ് 18, കളത്തിൽ ശശിയുടെ മകൻ റിക്ഷികേശ് 17, എന്നിവരാണ് കുളിക്കുന്നതിനിടയിൽ മുങ്ങി മരിച്ചത്. 

തൃശൂര്‍: തൃപ്രയാർ താന്ന്യം കണ്ണൻചിറയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. ചാവക്കാട് സ്വദേശികളായ കളത്തിൽ ഗോപിയുടെ മകൻ ഗോവിന്ദ് 18, കളത്തിൽ ശശിയുടെ മകൻ റിക്ഷികേശ് 17, എന്നിവരാണ് കുളിക്കുന്നതിനിടയിൽ മുങ്ങി മരിച്ചത്. 

രണ്ടു പേരും വലപ്പാട് മായ കോളേജിൽ ബികോം ഫസ്റ്റ് ഇയർ വിദ്യാർത്ഥികളാണ്. തൃപ്രയാർ ഏകാദശി ആഘോഷത്തിന്റെ ഭാഗമായി കൂട്ടുകാരനായ സബീലിന്റെ വീട്ടിൽ വിരുന്നിനെത്തിയതായിരുന്നു ഇവർ. രണ്ടു പേരുടേയും മുതദേഹം പുഴയിൽ നിന്നും കണ്ടെടുത്തു.

click me!