
കൊച്ചി: ശബരിമലയിലെ യുവതി പ്രവേശന വിധി ഉടന്‍ നടപ്പാക്കുന്നത് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. അടിസ്ഥാന സൗകര്യമൊരുക്കാതെ സുപ്രീംകോടതി വിധി നടപ്പാക്കരുതെന്നായിരുന്നു ഹര്‍ജി. ശബരിമലയില്‍ സുപ്രീം കോടതി ഉത്തരവ് പാലിക്കാൻ എല്ലാ ഭരണഘടനാ സ്ഥാപനങ്ങൾക്കും ബാധ്യത ഉണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി.
സുപ്രീം കോടതി ഉത്തരവ് പ്രകാരം സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കുകയാണ് പൊലീസ് ചെയ്തതെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഹർജിക്കാരന് വേണമെങ്കിൽ സുപ്രീം കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി അറിയിച്ചു. പൊതു പ്രവർത്തകനായ പിഡി ജോസഫാണ് ഹർജി സമര്‍പ്പിച്ചത്.