പാന്‍റ്സ് ധരിക്കാതെ ചാനലില്‍ ലൈവ് ചര്‍ച്ച; വീഡിയോ വൈറല്‍

By Web DeskFirst Published Aug 7, 2017, 9:04 PM IST
Highlights

സമൂഹമാധ്യമങ്ങളില്‍ ജോര്‍ദ്ദാനില്‍ നിന്നുള്ള ഒരു വീഡിയോ വൈറലായി മാറിയിരിക്കുകയാണ് ‍.അല്‍ ജസീറ ചാനലിലെ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന രാഷ്ട്രീയ നിരീക്ഷകനായ ജോര്‍ദ്ദാനിലെ മജിദ് അസ്ഫറാണ് വീഡിയോയിലെ താരം. 12 സെക്കന്‍റ് ദൈര്‍ഘ്യമുള്ള ഈ വീഡിയോയില്‍ അസ്ഫര്‍ ഫോര്‍മല്‍ വസ്ത്രമാണ് ധരിച്ചിരിക്കുന്നത്.

മടിയില്‍ രണ്ട് തലയിണ വെച്ച് അതില്‍ ലാപ്ടോപ്പ് വെച്ച് സ്കൈപ്പ് വഴിയാണ് അല്‍ റായി അറബിക്കിന്റെ മുന്‍ എഡിറ്റര്‍ ഇന്‍ ചീഫ് കൂടിയായിരുന്ന അസ്ഫര്‍  ചര്‍ച്ചയില്‍ പങ്കെടുത്തത്. എന്നാല്‍ ഇദ്ദേഹം പാന്‍റ്സ് ധരിച്ചിട്ടില്ല. പാന്‍റ്സ് ധരിക്കാതെ ചാന‍ല്‍ ചര്‍ച്ചയില്‍ സംവദിക്കുന്ന ഇദ്ദേഹത്തിന്‍റെ വീഡിയോ മകന്‍ എടുക്കുകയും സൂഹൃത്തുക്കള്‍ക്ക് അയച്ച് കൊടുക്കുകയുമായിരുന്നു. തുടര്‍ന്ന് ട്വിറ്ററില്‍ വീഡിയോ അബുദാബി നെറ്റ് വര്‍ക്ക്  അപ് ലോഡ് ചെയ്യുകയായിരുന്നു.

30 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് താന്‍ താമസിക്കുന്നിടത്തെന്നും വീട്ടിലായതിനാല്‍ ഒരു  ജാക്കറ്റ് മാത്രം ധരിച്ച്  ലൈവ് പോവുകയുമായിരുന്നുവെന്ന് അസ്ഫര്‍ വ്യക്തകമാക്കി. വര്‍ഷങ്ങളായിട്ട് രാഷ്ട്രീയ നിരീക്ഷകനായിട്ടും വീഡിയോ വൈറലായ ശേഷമാണ് തന്നെ ആളുകള്‍ തിരിച്ചറിയാന്‍ തുടങ്ങിയതെന്നും അസ്ഫര്‍ വ്യക്തമാക്കി.

click me!