ഞങ്ങള്‍ക്ക് ഇന്ത്യയിലെ തെരഞ്ഞെടുപ്പിന്‍റെ പ്രധാന്യമറിയാം: സുക്കര്‍ബര്‍ഗ്

By web DeskFirst Published Apr 11, 2018, 1:48 PM IST
Highlights
  • 5.62 ലക്ഷം ഇന്ത്യാക്കാരുടെ എഫ്.ബി. അക്കൗണ്ടുകള്‍ കേംബ്രിഡ്ജ് അനലിറ്റിക്ക ചോര്‍ത്തി
  • വരാന്‍ പോവുന്ന ഇന്ത്യ, ബ്രിസീല്‍, ഹംഗറി തെരഞ്ഞെടുപ്പുകളുടെ പ്രധാന്യം ഫെയ്സ്ബുക്കിന് നന്നായി അറിയാം

ന്യുയോര്‍ക്ക്: വരാന്‍ പോവുന്ന ഇന്ത്യ, ബ്രിസീല്‍, ഹംഗറി തെരഞ്ഞെടുപ്പുകളുടെ പ്രധാന്യം ഫെയ്സ്ബുക്കിന് നന്നായി അറിയാമെന്ന് മാര്‍ക്ക് സുക്കര്‍ബര്‍ഗ്. യു.എസ്. സെനറ്റിന് മുന്‍പിലായിരുന്നു ഫെയ്സ്ബുക്ക് സ്ഥാപകന്‍റെ വെളിപ്പെടുത്തല്‍. കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിനെ യു.എസ്. സെനറ്റിന്‍റെ ജുഡീഷ്യറി ആന്‍ഡ് കൊമേഴ്സ് കമ്മിറ്റി വിളിച്ചുവരുത്തിയിരുന്നു. 

എല്ലാ തെരഞ്ഞെടുപ്പുകളുടെയും സമഗ്രത ഞങ്ങള്‍ക്കുറപ്പാക്കേണ്ടതുണ്ട്, ഫെയ്സ്ബുക്ക് വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുകളുടെ സുതാര്യതയ്ക്കായി നല്ല നിലപാടുകളെടുത്ത് മുന്നോട്ട് പോകുമെന്നും സുക്കര്‍ബര്‍ഗ് പറഞ്ഞു.
 
കേംബ്രിഡ്ജ് അനലിറ്റിക്കയെന്ന ബ്രിട്ടീഷ് കമ്പനി കോടിക്കണക്കിന് അമേരിക്കക്കാരുടെ ഫെയ്സ്ബുക്ക് അക്കൗണ്ടുകള്‍ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി ദുരുപയോഗപ്പെടുത്തിയെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് സുക്കര്‍ബര്‍ഗിനെ സെനറ്റ് വിളിച്ചുവരുത്തിയത്. 

കേംബ്രിഡ്ജ് അനലിറ്റിക്ക ഇന്ത്യയിലെയും തെരഞ്ഞെടുപ്പുകളില്‍ ഇടപെട്ടിട്ടുണ്ടന്ന വിവരങ്ങളും പുറത്ത് വന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ 5.62 ലക്ഷം ഇന്ത്യാക്കാരുടെ എഫ്.ബി. അക്കൗണ്ടുകള്‍ കേംബ്രിഡ്ജ് അനലിറ്റിക്ക ചോര്‍ത്തിയെന്നാണ് വാര്‍ത്തകള്‍ പുറത്തുവന്നത്.  
    

click me!