ഒരാഴ്ചയായി തലയില്ലാതെ ജീവിക്കുന്ന കോഴിയെ സന്ന്യാസിമാര്‍ ഏറ്റെടുത്തു

Web Desk |  
Published : Mar 31, 2018, 08:52 PM ISTUpdated : Jun 08, 2018, 05:43 PM IST
ഒരാഴ്ചയായി തലയില്ലാതെ ജീവിക്കുന്ന കോഴിയെ സന്ന്യാസിമാര്‍ ഏറ്റെടുത്തു

Synopsis

ഒരാഴ്ചയായി തലയില്ലാതെ ജീവിക്കുന്ന കോഴിയെ സന്ന്യാസിമാര്‍ ഏറ്റെടുത്തു

തലയില്ലാതെ ഒരാഴ്ചയിലധികമായി ജീവിക്കുന്ന കോഴിയെ സന്ന്യാസിമാര്‍ ഏറ്റെടുത്തു. തലയില്ലാത്ത കോഴി സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. നേരത്തെ  മ‍ൃഗ ഡോക്ടറായ സുപകടി അരുണ്‍തോങിന്‍റെ പരിചരണയിലായിരുന്നു കോഴി.  എന്നാല്‍ തനിക്ക് ഇതിനെ പരിചരിക്കാന്‍ സമയം ലഭിക്കില്ലെന്നും ആരെങ്കിലും ഏറ്റെടുക്കുമെന്നാണ് കരുതുന്നതെന്നും അവര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇതോടെയാണ് തായ്ലാന്‍ഡിലെ റായ്ച്ചബുരി പ്രവിശ്യയിലെ മ്യൂചെങ് റായ്ച്ചബുരി ജില്ലയിലുള്ള കോഴിയെ സന്ന്യാസിമാര്‍ ഏറ്റെടുത്തത്. മൃഗ ഡോക്ടര്‍ ഇതിന് യഥാര്‍ഥ പോരാളി (ട്രൂ വാരിയര്‍) എന്നാണ് പേരിട്ടിരിക്കുന്നത്.

കോഴിയെ ഏറ്റെടുത്ത സന്ന്യാസിമാര്‍ കോഴിക്ക് സിറിഞ്ച് ഉപയോഗിച്ച് വെള്ളം കൊടുക്കുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. എത്രകാലം വരെ ജീവിക്കുമോ അത്രയും കാലം പരിചരിക്കാന്‍ തയ്യാറാണെന്നാണ് സന്ന്യാസിമാരുടെ പക്ഷം. അതേസമയം കോഴിക്ക് തല നഷ്ടപ്പെട്ടത് എങ്ങനെയാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എഗ്ഗ് ഫ്രൈഡ് റൈസ് അടക്കം നിർത്തലാക്കി; സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണം അവതാളത്തിലെന്ന് വി ശിവൻകുട്ടി
തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; അന്വേഷണം