ഹെല്‍മറ്റ് മോഷ്ടിച്ചതല്ല സാറമ്മാരെ; ട്രോളുകളോട് ആ പൊലീസുകാരന് പറയാനുള്ളത്

By Web TeamFirst Published Oct 18, 2018, 3:05 PM IST
Highlights

മഴ പെയുന്നതിനേക്കാളും വേഗത്തിലാണ് ഞങ്ങൾക്ക് നേരെ പാറക്കല്ലുകൾ വന്നത്. അതിൽ നിന്നും രെക്ഷപെടുന്നതിനു അപ്പോൾ കണ്ടത് ഹെൽമെറ്റ്‌ മാത്രമാണ് അതെടുത്തു വെച്ച് അതിൽ തെറ്റായി ഒന്നും തോന്നിയതും ഇല്ല പിന്നെ ഞങ്ങൾക്ക് നേരെ കല്ലേറ് നടത്തിയത് ഭക്തർ അല്ല എന്ന് പ്രത്യേകം പറയേണ്ട കാര്യവും ഇല്ല

പത്തനംതിട്ട: ശബരിമലയില്‍ യുവതി പ്രവേശനം അനുവദിക്കില്ലെന്ന പേരില്‍ നടക്കുന്ന സംഘർഷത്തിനിടെ  ബൈക്ക് പാര്‍ക്ക് ചെയ്തിടത്ത് നിന്ന് പൊലീസുകാരൻ ഹെൽമറ്റ് മോഷ്ടിച്ചുവെന്ന നിലയില്‍ ഇന്നലെ മുതല്‍ പ്രചരണം ശക്തമായിരുന്നു.  സോഷ്യല്‍ മീഡിയയില്‍ സമരാനുകൂലികള്‍ തന്നെ ഇതിന് വലിയ പ്രചാരണം നല്‍കിയിരുന്നു. ട്രോളന്‍മാര്‍ വിഷയം ഏറ്റെടുത്തതോടെ ആഘോഷമാകാന്‍ അധികം സമയം വേണ്ടിവന്നില്ല.

എന്നാല്‍ ഹെൽമറ്റ് ബൈക്കിൽ നിന്നെടുത്തത് മോഷണമായിരുന്നില്ലെന്നാണ് പൊലീസുകാരന്‍ പറയുന്നത്.  പ്രക്ഷോഭത്തിനിടയിലെ ഹെൽമറ്റ് കള്ളനെന്ന ആരോപണം ശക്തമാകുന്നതിനിടെ വിവാദത്തില്‍ പെട്ട അഗസ്റ്റിൻ ജോസഫ് എന്ന പൊലീസുകാരന്‍ വിശദീകരണവുമായി ഫേസ്ബുക്കിലെത്തി.

ഫേസ്‌ബുക്ക് പോസ്റ്റ് പൂര്‍ണരൂപത്തില്‍

ഞങ്ങളെയും കാത്തിരിക്കാൻ വീട്ടിൽ അമ്മയും അപ്പനും എല്ലാം ഉണ്ട്... മഴ പെയുന്നതിനേക്കാളും വേഗത്തിലാണ് ഞങ്ങൾക്ക് നേരെ പാറക്കല്ലുകൾ വന്നത്. അതിൽ നിന്നും രെക്ഷപെടുന്നതിനു അപ്പോൾ കണ്ടത് ഹെൽമെറ്റ്‌ മാത്രമാണ് അതെടുത്തു വെച്ച് അതിൽ തെറ്റായി ഒന്നും തോന്നിയതും ഇല്ല പിന്നെ ഞങ്ങൾക്ക് നേരെ കല്ലേറ് നടത്തിയത് ഭക്തർ അല്ല എന്ന് പ്രത്യേകം പറയേണ്ട കാര്യവും ഇല്ല... ente കൂടെ ഉള്ള പലരും ഇപ്പോൾ ഹോസ്പിറ്റലിൽ ആണു അവരെ കുറിച്ച് oru മാധ്യമങ്ങളും പറഞ്ഞു കാണില്ല ചർച്ചയും ചെയ്യില്ല.. ജീവനിൽ കൊതി ഉള്ളത് കൊണ്ടാ സാറുമാരെ ഹെൽമെറ്റ്‌ എടുത്തത് അല്ലാതെ മോഷ്ടിച്ചതല്ല.. പോലീസിനെ കല്ലെറിയുന്നവരും വീട്ടിൽ ഇരുന്നു ചീത്ത വിളിക്കുന്നവരും ഒന്ന് ആലോചിക്കുക ഞങ്ങളും മനുഷ്യരാണ് ഞങ്ങൾക്കും കുടുംബം ഉണ്ട്.

 

click me!