'ശബരിമലയിൽ ലാൽ സലാം വിളി കേട്ടിട്ടുണ്ട്': എൻഎസ്എസ്സിനെതിരെ വീണ്ടും കോടിയേരി ബാലകൃഷ്ണൻ

By Web TeamFirst Published Feb 25, 2019, 2:28 PM IST
Highlights

ശബരിമലയിൽ പോകുന്നവരിൽ ഭൂരിഭാഗവും ഇടതുപക്ഷക്കാരാണ്. ശബരിമലയിൽ പോയപ്പോൾ കേട്ട ലാൽ സലാം വിളി ചങ്ങനാശേരിയിൽ നിന്നല്ലെന്നും കോടിയേരി

പെരുന്ന: എൻഎസ്എസ്സിനെതിരെ വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മന്നത്ത് പത്മനാഭന്‍റെ   പാതയാണോ എൻഎസ്എസ്സ് പിന്തുടരുന്നതെന്ന് ആലോചിക്കണം. വിശ്വാസികൾക്കൊപ്പമല്ല ഇടതുപക്ഷമെന്ന പ്രചാരണം വിലപ്പോവില്ല. ശബരിമലയിൽ പോകുന്നവരിൽ ഭൂരിഭാഗവും ഇടതുപക്ഷക്കാരാണ്. ശബരിമലയിൽ പോയപ്പോൾ കേട്ട ലാൽ സലാം വിളി ചങ്ങനാശേരിയിൽ നിന്നല്ലെന്നും കോടിയേരി പെരുന്നയിൽ കേരള സംരക്ഷണയാത്രയിൽ പറഞ്ഞു. ശബരിമലയിൽ പോയിട്ടുണ്ടെന്നും അവിടെ നിന്ന് ലാൽ സലാം വിളി കേട്ടിട്ടുണ്ടെന്നും കോടിയേരി ബാലകൃഷ്ണൻ. ലാൽ സലാം വിളി ചങ്ങനാശേരിയിൽ നിന്നല്ലായിരുന്നുവെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. 

click me!