യുഎഇയില്‍ മൂടല്‍മഞ്ഞ് കനത്തു

By Web DeskFirst Published Dec 28, 2016, 7:21 PM IST
Highlights

ദുബായ്: യുഎഇയില്‍ കനത്ത മൂടല്‍ മഞ്ഞ്, വിമാന ഗതാഗതം താറുമാറായി. മഞ്ഞ് വീഴ്ച വെള്ളിയാള്ചവരെ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

രാജ്യം തണുപ്പിലേക്ക് നീങ്ങുന്നതിന്റെ ഭാഗമായി കനത്ത മൂടല്‍ മഞ്ഞാണ് കഴിഞ്ഞ ദിവസം യുഎഇയില്‍ അനുഭവപ്പെട്ടത്. മഞ്ഞുവീഴ്ചയെതുടര്‍ന്ന് അബുദാബി ഷാര്‍ജ വിമാനതാവളങ്ങളിലിറങ്ങേണ്ട പല വിമാനങ്ങളും വഴിതിരിച്ചുവിട്ടു. ഷാര്‍ജയില്‍ നിന്നും പുറപ്പെടേണ്ട എയര്‍ഇന്ത്യ എക്‌സ്പ്രസ് പതിനഞ്ച് മണിക്കൂറിലേറെ വൈകിയത് യാത്രക്കാരെ വലച്ചു.

പ്രധാന റോഡുകളിലടക്കം രൂക്ഷമായ ഗതാഗത കുരുക്കനുഭവപ്പെടുകയും അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്തു. വെള്ളിയാഴ്ചവരെ ശക്തമായ മൂടല്‍ മഞ്ഞിന് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാനിരീക്ഷകരുടെ അറിയിപ്പ്. ദൂരക്കാഴ്ച കുറയാന്‍ സാധ്യതയുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് പോലീസ് അറിയിച്ചു. വാഹനങ്ങള്‍ തമ്മില്‍ മതിയായ അകലം പാലിക്കുകയും വേഗം കുറയ്ക്കുകയും വേണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

click me!