മനാമയിലും മുഹറഖിലും ഡ്രോൺ ആക്രമണവുണ്ടായി. മനാമയിലെ പല പാർപ്പിട മേഖലകളും ലക്ഷ്യമിട്ടവയിൽ ഉൾപ്പെടുന്നുവെന്ന് ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അബുദാബി: ഗൾഫിലെ ജനവാസകേന്ദ്രങ്ങൾ ലക്ഷ്യം വച്ച് ഇറാൻ. ബഹ്റൈനിലെ ഫ്ലാറ്റ്സമുച്ചയത്തിൽ മിസൈൽ പതിച്ചു. ആക്രമണം നടന്നതായി ബെഹ്റിൻ ഭരണകൂടം സ്ഥിരീകരിച്ചു. ബഹറൈനിലെ മൂന്ന് കെട്ടിടങ്ങൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. മനാമയിലും മുഹറഖിലും ഡ്രോൺ ആക്രമണവുണ്ടായി. മനാമയിലെ പല പാർപ്പിട മേഖലകളും ലക്ഷ്യമിട്ടവയിൽ ഉൾപ്പെടുന്നുവെന്ന് ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സിവിൽ ഡിഫൻസ് ടീമുകൾ സ്ഥലത്തെത്തി തീയണയ്ക്കാനും രക്ഷാപ്രവർത്തനങ്ങൾ നടത്താനുമുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്. അതേസമയം തന്നെ അടിയന്തര വിഭാഗങ്ങൾ ബാധിക്കപ്പെട്ട പ്രദേശങ്ങളിൽ സേവനമെത്തിക്കുന്നുണ്ട്.കുവൈത്ത് അന്താരാഷ്ട്ര വിമാനത്താതവളത്തിന് നേരെ ഡ്രോൺ ആക്രമണം ഉണ്ടായി. 12 പേർക്ക് പരിക്കേറ്റു. ദുബായിയിലെ പാം ജുമൈറയും ആക്രമിച്ചു. 4 പേർക്ക് പരിക്കേറ്റു. ഗൾഫ് മേഖല കടുത്ത ആശങ്കയിലാണ്. 

യുഎഇ, ഖത്തർ, കുവൈറ്റ്, ബഹറൈൻ, സൗദി തുടങ്ങിയ ഇടങ്ങളിലാണ് ഇറാൻ മിസൈലാക്രമണം തുടരുന്നത്. നേരത്തെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാൻ പ്രതിരോധമന്ത്രിയും റവല്യൂഷനറി ഗാർഡിന്റെ കമാൻഡറും കൊല്ലപ്പെട്ടതായി പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മിനാബിൽ സ്കൂളിന് നേരെയുണ്ടായ ആക്രമണത്തിൽ 85 പെണ്‍കുട്ടികൾ കൊല്ലപ്പെട്ടു. തെക്കൻ ഇറാനിൽ എഴുപത് പേർ കൊല്ലപ്പെട്ടതായും വിവരമുണ്ട്. മരണസംഖ്യ ഇനിയും വർധിച്ചേക്കുമെന്നാണ് സൂചന. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയുടെ കൊട്ടാരവും ആക്രമണത്തിൽ തകർന്നു. ഖമനേയി ഉടൻ രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നാണ് റിപ്പോർട്ട്.