കനത്ത മഴ: വ്യാപകനാശം, കോഴിക്കോട്ട് ഒരാളെ കാണാതായി, ഇടുക്കിയില്‍ ആറ് പേര്‍ മണ്ണിനടിയില്‍ കുടുങ്ങിയതായി സംശയം

Published : Aug 09, 2018, 06:44 AM ISTUpdated : Aug 09, 2018, 06:47 AM IST
കനത്ത മഴ: വ്യാപകനാശം, കോഴിക്കോട്ട് ഒരാളെ കാണാതായി, ഇടുക്കിയില്‍ ആറ് പേര്‍ മണ്ണിനടിയില്‍ കുടുങ്ങിയതായി സംശയം

Synopsis

കനത്ത മഴയിൽ വയനാട് ഒറ്റപ്പെട്ടു. വൈത്തിരിയിൽ ഉരുൾപൊട്ടി ഒരാൾ മണ്ണിനടിയിൽപ്പെട്ടു. രണ്ട് വീടുകൾ പൂർണമായും ഏഴ് വീടുകള്‍ ഭാഗികമായും തകർന്നു. വൈത്തിരി പൊലീസ് സ്റ്റേഷന്റെ മെസ് ഹൗസും തകർന്നു. പാൽ ചുരത്തിലൂടെയുള്ള ഗതാഗതം പൂർണമായും കുറ്റ്യാടി ചുരത്തിലൂടെ ഭാഗികമായും നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. വയനാട്ടില്‍ നിന്ന് താഴേക്ക് വരാനുള്ള മൂന്ന് ചുരങ്ങളിലും മണ്ണിടിഞ്ഞ് വീണ് 

കോഴിക്കോട്: കനത്ത മഴയിൽ വ്യാപകനാശം. വയനാടും കോഴിക്കോടും ഉരുൾപൊട്ടൽ.ഒരാളെ കാണാതായി. വൈത്തിരിയിൽ ഒരാൾ മണ്ണിനടിയിൽപ്പെട്ടു. ഇടുക്കിയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് ആറുപേർ കുടുങ്ങി. കനത്ത മഴയില്‍ ഡാമിന്‍റെ പരമാവധി സംഭരണ ശേഷി കഴിഞ്ഞതോടെ ഇടമലയാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു. ജലനിരപ്പ് ഉയരുന്നതിനാല്‍ പെരിയാറിന്റെ തീരത്ത് അതീവ ജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ചിരിക്കുകയണ്. അതേസമയം ആശങ്ക വേണ്ടെന്നും ജാഗ്ര പാലിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

കനത്ത മഴയിൽ വയനാട് ഒറ്റപ്പെട്ടു. വൈത്തിരിയിൽ ഉരുൾപൊട്ടി ഒരാൾ മണ്ണിനടിയിൽപ്പെട്ടു. രണ്ട് വീടുകൾ പൂർണമായും ഏഴ് വീടുകള്‍ ഭാഗികമായും തകർന്നു. വൈത്തിരി പൊലീസ് സ്റ്റേഷന്റെ മെസ് ഹൗസും തകർന്നു. പാൽ ചുരത്തിലൂടെയുള്ള ഗതാഗതം പൂർണമായും കുറ്റ്യാടി ചുരത്തിലൂടെ ഭാഗികമായും നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. വയനാട്ടില്‍ നിന്ന് താഴേക്ക് വരാനുള്ള മൂന്ന് ചുരങ്ങളിലും മണ്ണിടിഞ്ഞ് വീണ് 

34 ദുരിതാശ്വാസ ക്യാംപുകളിലായി 2259 പേര്‍ കഴിയുന്നുണ്ട്. മുമ്പെങ്ങുമില്ലാത്ത തരത്തിലുള്ള അതീവ ജാഗ്രതാ നിര്‍ദേശമാണ് അധികൃതര്‍ നല്‍കുന്നത്.  വയനാട്ടില്‍ പലയിടങ്ങളിലായി മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലുമായി ആളുകളെ കാണാതായതായി സംശയമുള്ളതിനാല്‍ ഫയര്‍ഫോഴ്സും റവന്യു ഉദ്യോഗസ്ഥരും തിരച്ചില്‍ തുടരുകയാണ്.  കോഴിക്കോട് ജില്ലയിലെ പുതുപ്പാടി പഞ്ചായത്തിലെ കണ്ണപ്പൻകുണ്ടിൽ ഉരുൾപൊട്ടി ഒരാളെ കാണാതായി. മട്ടിക്കുന്ന് സ്വദേശി റിജിത്തിനെയാണ് കാണാതായത്. അറുപതിലേറെ പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. നിരവധി വീടുകൾ തകർന്നിട്ടുണ്ട്. മലമുകളില്‍ നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്. ഫയര്‍ ഫോഴ്സും പൊലീസും ശക്തമായ തിരച്ചില്‍ നടത്തുന്നുണ്ട്. 

വട്ടിക്കുന്ന് പ്രദേശത്തുള്ള ഉരുള്‍ പൊട്ടിയ സ്ഥലത്തേക്ക് കാറുമായി എത്തിയ റിജിത്തിനെയാണ് പുഴയില്‍ കാണാതായത്. കാറില്‍ കൂടെയുണ്ടായിരുന്ന രണ്ടു പേര്‍ രക്ഷപ്പെട്ടെങ്കിലും റിജിത്തും കാറുമടക്കം പുഴയിലേക്ക് ഒഴുകി പോവുകയായിരുന്നു. രക്ഷാ പ്രവര്‍ത്തനത്തിനായി കൂടുതല്‍ ദുരന്തനിവാരണ സേനാംഗങ്ങളെ നിയോഗിക്കുമെന്ന് കളക്ടര്‍ അറിയിച്ചിട്ടുണ്ട്.ഇടുക്കി അടിമാലിയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു. ആറുപേരെ കാണാതായതായി സംശയമുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ആറ് മണ്ണ് മന്ത്രി യന്ത്രങ്ങള്‍ ഉപയോഗിച്ച് ഫയര്‍ഫോഴ്സും പൊലീസുമടക്കമുള്ളവര്‍ വ്യാപകമായി പരിശോധന തുടരുകയാണ്. 

പരമാവധി ജലസംഭണ ശേഷി കവിഞ്ഞതിനെ തുടർന്ന് ഇടമലയാർ ഡാം തുറന്നു. നാല് ഷട്ടറുകൾ 80 സെന്റീമീറ്റർ വീതമാണ് ഉയർത്തിയത്. ഇവിടെ നിന്നുള്ള വെള്ളം ഒഴുകി എത്തുന്ന ഭൂതത്താൻകെട്ട് ഡാമിന്റെ 14 ഷട്ടറുകളും തുറന്നിട്ടുണ്ട്. അതേസമയം ഇടുക്കിയിൽ ജലനിരപ്പ് 2398.20 അടിയായി ഉയര്‍ന്നിട്ടുണ്ട്.  വൃഷ്ടിപ്രദേശങ്ങളില്‍ മഴ തുടരുന്നതിനാല്‍ ട്രെയല്‍ നടത്തേണ്ട സാഹചര്യമാണുണ്ടായിരിക്കുന്നത്. ജലനിരപ്പ് വര്‍ധിക്കുകയും മഴ തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഡാ തുറക്കേണ്ടി വരുമെന്നാണ് കണക്കുകൂട്ടല്‍.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഇത്തരം സങ്കുചിത മനോഭാവങ്ങളെ വച്ചുപൊറുപ്പിക്കാൻ സർക്കാർ തയ്യാറല്ല, വിദ്യാലയങ്ങൾ അക്ഷരങ്ങൾ പഠിക്കാൻ മാത്രമുള്ള ഇടങ്ങളല്ല'; വി ശിവൻകുട്ടി
അർബുദ രോഗിയായ അമ്മ, ഏക മകന്‍റെ മരണത്തിലും മനസ് തള‍ർന്നില്ല; ഷിബുവിന്‍റെ അവയവങ്ങൾ കൈമാറാൻ സമ്മതിച്ചു, 7 പേർക്ക് പുതുജീവൻ