
ഇടുക്കി: കനത്ത മഴയില്‍ ഇടുക്കിയിലെ അറക്കുളം പഞ്ചായത്തില്‍ വ്യാപക നാശനഷ്‌ടം. മലയോര മേഖലയായ ഇടാട്, ഇലപ്പള്ളി, ചേറാടി, പതിപ്പള്ളി തെക്കുംഭാഗം എന്നിവടങ്ങളില്‍ ഉരുള്‍പൊട്ടലില്‍ കൃഷിനാശമുണ്ടായി. കനത്ത വെള്ളപ്പൊക്കത്തില്‍ പലയിടത്തും റോഡ് തകര്‍ന്ന് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.
ചേറാടിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മൂലമറ്റം - ചേറാടി റോഡിലും ഗതാഗതം തടസ്സപ്പെട്ടു. താഴ് വാരം കോളനിയിലെ ആറു വീടുകളില്‍ വെള്ളം കയറി. ഇവിടുത്തെ ഒരു കോഴിഫാമില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് അഞ്ഞൂറോളം കോഴികള്‍ ചത്തു.
മൂലമറ്റം - വാഗമണ്‍ റോഡിലും ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. മണപ്പാടി പുഴയില്‍ വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് മണപ്പാടി ചപ്പാത്തിലും വെള്ളം കയറി. രാത്രിയോടെ മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam