ജാസ്മിൻഷ യു.എൻ.എ. ദേശീയ പ്രസിഡന്റായിരിക്കെ, 2017–2019 കാലയളവിൽ സംഘടനയുടെ അംഗത്വ ലെവികളും ഫണ്ടുകളും ദുരുപയോഗം ചെയ്ത് വന്‍ തോതില്‍ പണം തട്ടിയെന്നാണ് കേസ്. 

കൊച്ചി: യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ പ്രസിഡന്‍റ് ജാസ്മിന്‍ ഷായുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇഡി. 1.44 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ജാസ്മിന്‍ ഷായ്ക്കും ഭാര്യക്കുമെതിരായ ഹവാല പണമിടപാടുമായി ബന്ധപ്പെട്ട കേസിലാണ് ഇഡി നടപടി. ജാസ്മിൻഷ യു.എൻ.എ. ദേശീയ പ്രസിഡന്റായിരിക്കെ, 2017–2019 കാലയളവിൽ സംഘടനയുടെ അംഗത്വ ലെവികളും ഫണ്ടുകളും ദുരുപയോഗം ചെയ്ത് വന്‍ തോതില്‍ പണം തട്ടിയെന്നാണ് കേസ്, നേരത്തെ തൃശ്ശൂര്‍ ക്രൈംബ്രാഞ്ച് എടുത്ത കേസില്‍ ഇഡി ഇടപെടുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Asianet News Live | Kerala Breaking News | Malayalam Live News | HD News Streaming