സംസ്ഥാനത്ത് ദുരിതപേമാരി തുടരുകയാണ്. മലയോരമേഖലയില്‍ പലയിടത്തും ഉരുൾപ്പൊട്ടൽ ഉണ്ടായി. വടക്കൻ കേരളത്തിൽ വ്യാപക നാശനഷ്ടം. ശനിയാഴ്ച വരെ കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ്. മഴക്കെടുതി നേരിടാൻ ജനങ്ങൾ കഴിയുന്നത്ര സഹായം നൽകണമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് ദുരിതപേമാരി തുടരുകയാണ്. മലയോരമേഖലയില്‍ പലയിടത്തും ഉരുൾപ്പൊട്ടൽ ഉണ്ടായി. വടക്കൻ കേരളത്തിൽ വ്യാപക നാശനഷ്ടം. ശനിയാഴ്ച വരെ കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ്. മഴക്കെടുതി നേരിടാൻ ജനങ്ങൾ കഴിയുന്നത്ര സഹായം നൽകണമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
മുല്ലപ്പെരിയാര്‍ ഡാം തുറന്നേക്കും; 138 അടിയിലെത്തിയാല്‍ ഓറഞ്ച് അലര്‍ട്ട്
ഏഴ് ജില്ലകളില്‍ നാളെ വരെ റെഡ് അലര്‍ട്ട്
വയനാട്, ഇടുക്കി, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നാളെ വരെ റെഡ് അലര്‍ട്ട്.
ഇടുക്കി ഡാമിൽ രണ്ട് ഷട്ടറുകൾ വീണ്ടും തുറന്നു
ഇന്നലെ അടച്ച ഒന്ന്, അഞ്ച് ഷട്ടറുകളാണ് ആറ് മണിയോടെ വീണ്ടും തുറന്നത്. ഇതോടെ സെക്കന്‍റിൽ പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്‍റെ അളവ് കൂടി. പെരിയാറിന്‍റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം
ഭൂതത്താൻ കെട്ടിൽ ജലനിരപ്പ് വീണ്ടും ഉയരുന്നു
കക്കയം ഡാം വീണ്ടും തുറന്നു
നിലമ്പൂർ തൊഴിലാളികൾ കുടുങ്ങി
ചാലിയാറിന് കുറുകെയുള്ള പാലത്തിൽ വെള്ളം കയറി നിലമ്പൂർ മുണ്ടേരിയിൽ സർക്കാർ സീഡ് ഫാമിൽ നിരവധി തൊഴിലാളികൾ കുടുങ്ങി
പമ്പ ത്രിവേണി വെള്ളത്തിനടിയിൽ, തന്ത്രിയെ പുല്ലുമേട് വഴി സന്നിധാനത്ത് എത്തിക്കും
ശനിയാഴ്ച വരെ ശക്തമായ മഴ തുടരും
സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ്. ഒഡീഷ തീരത്ത് ന്യൂനമർദ്ദം ശക്തിപ്രാപിച്ചു . മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
മാട്ടുപ്പെട്ടി ഡാമിന്‍റെ രണ്ട് ഷട്ടറുകൾ തുറന്നു
ശക്തമായ മഴയിൽ മൂന്നാർ ഒറ്റപ്പെട്ടു. ദേശീയ പാതയിൽ വെള്ളം കയറി
മണ്ണുത്തി വെറ്റിനറി കോളേജില്‍ മരം വീണ് നിര്‍മ്മാണ തൊഴിലാളി മരിച്ചു. ചെമ്പുത്തറ സ്വദേശി ഷാജിയാണ് മരിച്ചത്
ബാണാസുരസാഗർ അണക്കെട്ടിലെ നാലാമത്തെ ഷട്ടറും ഉയർത്തി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam