സംസ്ഥാനത്ത് ഇന്ന് മുതല്‍ കനത്ത മഴയെന്ന് മുന്നറിയിപ്പ്

Web Desk |  
Published : May 26, 2018, 08:16 AM ISTUpdated : Oct 02, 2018, 06:35 AM IST
സംസ്ഥാനത്ത് ഇന്ന് മുതല്‍ കനത്ത മഴയെന്ന് മുന്നറിയിപ്പ്

Synopsis

ഇന്ന് മുതല്‍ തിങ്കളാഴ്ച വരെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ തിങ്കളാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. 21 സെന്‍റിമീറ്റർ വരെ മഴ പെയ്യാം. കടലിൽ ശക്തമായ തിരമാലകൾക്കും സാധ്യതയുണ്ട്. മുപ്പതാം തീയതി വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദ്ദേശമുണ്ട്. മുൻകരുതൽ നടപടികള്‍ സ്വീകരിക്കാൻ ജില്ലാ കലക്ടർമാർക്ക് ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദ്ദേശം നൽകി. താലൂക്ക് തലത്തിൽ കൺട്രോൾ റൂമുകളും ദുരിതാശ്വാസ കേന്ദ്രങ്ങളും തുടങ്ങും. ഉരുൾപൊട്ടൽ സാധ്യതയുള്ളതിനാൽ മലയോരമേഖലയിൽ രാത്രിയാത്ര പരിമിതപ്പെടുത്തണം. ബീച്ചുകളിൽ വിനോദസഞ്ചാരികൾ ഇറങ്ങരുതെന്നും മുന്നറിയിപ്പുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗ്യാനേഷിനെതിരായ പ്രതിഷേധത്തിൽ 6 കേസ്, 18 പേർ അറസ്റ്റിൽ, അറസ്റ്റ് തുടരും; മാധ്യമപ്രവ‍ർത്തകയെ എസിപി ഉപദ്രവിച്ചില്ലെന്നും ചിത്രം വ്യാജമെന്നും പൊലീസ്
പാർട്ടിക്കകത്ത് ചെയ്യേണ്ടത് ആഭ്യന്തരമായി കൈകാര്യം ചെയ്യും, ജനങ്ങളോട് പറയേണ്ട സമയത്ത് പാർട്ടി പറയും: എൻ എൻ കൃഷ്ണദാസ്