റെക്കോർഡ് മഴ: വെള്ളപ്പൊക്കത്തിൽ വലഞ്ഞ് മം​ഗലാപുരം

Web Desk |  
Published : May 30, 2018, 05:59 PM ISTUpdated : Jun 29, 2018, 04:23 PM IST
റെക്കോർഡ് മഴ: വെള്ളപ്പൊക്കത്തിൽ വലഞ്ഞ് മം​ഗലാപുരം

Synopsis

ഇരുപത് വർഷത്തിനിടയിലെ റെക്കോർഡ് മഴയാണ് കഴിഞ ദിവസം ദക്ഷിണ കന്നഡയിൽ പെയ്തത്.

മം​ഗലാപുരം/ഉഡുപ്പി: കനത്ത മഴയിൽ ദക്ഷിണ കർണാടകയിൽ വ്യാപക നാശനഷ്ടം. മംഗളൂരു  ഉടുപ്പി നഗരങ്ങളിൽ നൂറുകണക്കിന്  വീടുകളും കെട്ടിടങ്ങളും വെള്ളത്തിനടിയിലായി. വീടിനുമുകളിലേക്ക് മണ്ണിടിഞ് വീണ് രണ്ടു പേർ മരണപ്പെട്ടു. ദുരിതബാധിതരെ തുറപ്പിക്കാനായി ജില്ലാ ഭരണകൂടം ക്യാംപുകൾ തുറന്നിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. 

ഇരുപത് വർഷത്തിനിടയിലെ റെക്കോർഡ് മഴയാണ് കഴിഞ ദിവസം ദക്ഷിണ കന്നഡയിൽ പെയ്തത്. 350എം.എം മഴയാണ് ഇൗ ദിവസങ്ങളിൽ മേഖലയിൽ ലഭിച്ചത്.  അപ്രതീക്ഷിതമായെത്തിയ കാലവർഷം ജനജീവിതം ദുസ്സഹമാക്കി. ദക്ഷിണകന്നഡയിലും ഉടുപ്പിയിലുമായി 300ൽ അധികം വീടുകൾ ഭാഗികമായോ പൂ‌ണമായോ തകർന്നെന്നാണ് ഔദ്യോഗിക കണക്ക്. വീടിനുമുകളിലേക്ക് മണ്ണിടിഞ്ഞ് വീണാണ് വീട്ടമ്മയടക്കം രണ്ട് പേർ മരിച്ചത്. വ്യത്യസ്തയിടങ്ങളിൽ ഇരുപതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.

വെള്ളപ്പൊക്കത്തെ തുടർന്ന് ബോട്ടുകളെത്തിച്ചാണ് സ്കൂളുകളിൽ നിന്നും കുട്ടികളെ പുറത്തെത്തിച്ചത്. താഴ്ന്ന ഇടങ്ങളിൽ വീടുകളിലും കെട്ടിടങ്ങളിളും വെള്ളം കയറി. റോഡുകളും പാലങ്ങളും തകർന്നത് വാഹന ഗതാഗതത്തേയും തടസ്സപ്പെടുത്തി നിരവധി വാഹനങ്ങൾ ഒലിച്ച് പോയി. വൈദ്യുത ബന്ധവും തകരാറിലായി. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാ പ്രവർത്തനം. അ​ഗ്നിശമനസേനയും പൊതുജനങ്ങളും സഹായവുമായി രംഗത്തുണ്ട്​. ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥപനങ്ങൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

Malayalam News Live: ശബരിമല സ്വര്‍ണക്കൊള്ള; പങ്കജ് ഭണ്ഡാരിയെയും ഗോവര്‍ധനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും
സ്വര്‍ണം വിറ്റത് ആര്‍ക്ക്? പങ്കജ് ഭണ്ഡാരിയെയും ഗോവര്‍ധനെയും കസ്റ്റഡിയിൽ വാങ്ങാൻ എസ്ഐടി, ഇന്ന് അപേക്ഷ നൽകും