
കോഴിക്കോട്: സംസ്ഥാനത്തെ വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴ. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലാണ് ശക്തമായ മഴ രേഖപ്പെടുത്തിയത്. കോഴിക്കോട് നഗരത്തില്‍ രാത്രി മൂന്ന് മണിക്കൂര്‍ കൊണ്ട് 9.91 മില്ലി മീറ്റര്‍ മഴ പെയ്തതായാണ് സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരായ സ്കൈമെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മഴയെ തുടര്‍ന്ന് നഗരത്തില്‍ പലയിടത്തും വെള്ളം കയറിയിട്ടുണ്ട്.
കാസര്‍ഗോഡ് കനത്തമഴയിലും കാറ്റിലും വ്യാപക നാശ നഷ്ടമുണ്ടായി. നിരവധി കെട്ടിടങ്ങളും മരങ്ങളും തകന്ന് വീണു. അരമണിക്കൂര്‍ നേരമാണ് മഴപെയ്തത്. ഇതോടൊപ്പമെത്തിയ കനത്ത കാറ്റിലാണ് കെട്ടിടങ്ങളുടെ മേക്കൂര തകര്‍ന്നത്. ഒരു മൊബൈല്‍ ടവറും കാറ്റില്‍ നിലംപതിച്ചു. പലയിടത്തും മരങ്ങള്‍ വീണ് ഗതാഗതം തടസപ്പെട്ടിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam