തലസ്ഥാനത്തും മഴ, വ്യാപക നാശനഷ്ടം, വീടുകൾ വെള്ളത്തിൽ

Published : Aug 15, 2018, 01:54 PM ISTUpdated : Sep 10, 2018, 03:00 AM IST
തലസ്ഥാനത്തും മഴ, വ്യാപക നാശനഷ്ടം, വീടുകൾ വെള്ളത്തിൽ

Synopsis

ഇന്നലെ രാത്രി മുതൽ പെയ്യുന്ന കനത്ത മഴയിൽ തിരുവനന്തപുരം ജില്ലയിൽ ജനജീവിതം സ്തംഭിച്ചു. പുഴകൾ കരകവിഞ്ഞൊഴുകിയതോടെ നഗരത്തിലെയും ഗ്രാമങ്ങളിലെയും നൂറുകണക്കിന് വീടുകൾ വെള്ളത്തിനടിയിലായി.  

തിരുവനന്തപുരം: ഇതുവരെ മഴക്കെടുതി കാര്യമായി ബാധിക്കാതിരുന്ന തിരുവനന്തപുരത്തും  ഇന്നലെ രാത്രി മുതൽ പെയ്യുന്ന കനത്ത മഴയിൽ വ്യാപക നാശം. ജില്ലയിൽ ജനജീവിതം സ്തംഭിച്ചു. പുഴകൾ കരകവിഞ്ഞൊഴുകിയതോടെ നഗരത്തിലെയും ഗ്രാമങ്ങളിലെയും നൂറുകണക്കിന് വീടുകൾ വെള്ളത്തിനടിയിലായി.

നിറഞ്ഞുകവിഞ്ഞൊഴുകുകയാണ് വാമനപുരം നദിയും കരമനയാറും, കിള്ളിയാറും കുതിച്ചൊഴുകുന്നുണ്ട്. തീരത്തെ വീടുകളിലേക്ക് അർധരാത്രി മുതൽ വെള്ളം ഇരച്ചെത്തി. കരമന, ജഗതി,. ഗൗരീശപട്ടം , നെ്യാറ്റിൻകര തുടങ്ങി വിവിധ പ്രദേശങ്ങളിലെ നൂറുകണക്കിനാളുകളെ മാറ്റിപ്പാർപ്പിച്ചു..

മണ്ണന്തലയിലും  ആര്യനാടും നിരവധി വീടുകൾ തകർന്നു. കോസ്മോപൊളീറ്റൻ ആശുപത്രിയുടെ താഴത്തെ നില വെള്ളത്തിനടിയിലായി. മരുന്നുകൾ മുകൾ നിലയിലേക്ക് മാറ്റി. ജില്ലയിൽ 21 ദുരിതാശ്വാസ കേന്ദ്രങ്ങൾ തുടങ്ങി. മലയോര മേഖലകളിൽ വ്യാപകമായി കൃഷി നശിച്ചു. മരം വീണ് വൈദ്യുതി സംവിധാനം നിലച്ചതോടെ ഇന്നലെ മുതൽ പല പ്രദേശങ്ങളും ഇരുട്ടിലാണ്. ജില്ലയിൽ നിലവിൽ ഓറഞ്ച് അലർട്ട് ആണ്, മഴ ശക്തമായി തുടരുന്നുണ്ട്.
 

..................................................................................................................................................

മഴക്കെടുതി: ഏറ്റവും പുതിയ വിവരങ്ങള്‍. ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ തല്‍സമയം കാണാന്‍ താഴെയുള്ള വീഡിയോ ക്ലിക്ക് ചെയ്യുക

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഹാപ്പി ന്യൂഇയര്‍! 2026നെ ആഘോഷത്തോടെ വരവേറ്റ് ലോകം; ഫോര്‍ട്ട് കൊച്ചിയിലും കോവളത്തുമടക്കം പാപ്പാഞ്ഞിയെ കത്തിച്ച് ആഘോഷം
താമരശ്ശേരിയിൽ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ ഫാക്ടറിയിൽ വൻ തീപിടുത്തം; പ്ലാന്‍റും കെട്ടിടവും പൂര്‍ണമായും കത്തി നശിച്ചു