തലസ്ഥാനത്ത് മലയോര മേഖലകളില്‍ കനത്ത മഴ

By Web TeamFirst Published Jul 31, 2018, 7:09 AM IST
Highlights

തലസ്ഥാനത്ത് മലയോര മേഖലകളിൽ കനത്ത മഴ  തുടരുന്നു. കാറ്റിലും മഴയിലും കള്ളിക്കാട് കുറ്റിച്ചൽ അമ്പൂരി വെള്ളറട പഞ്ചായത്തുകളിൽ വ്യാപക നാശം.

തിരുവനന്തപുരം: തലസ്ഥാനത്ത് മലയോര മേഖലകളിൽ കനത്ത മഴ  തുടരുന്നു. കാറ്റിലും മഴയിലും കള്ളിക്കാട് കുറ്റിച്ചൽ അമ്പൂരി വെള്ളറട പഞ്ചായത്തുകളിൽ വ്യാപക നാശം.

കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം നെയ്യാർ ഡാമിന്‍റെ നാല് ഷട്ടറുകൾ ഇന്നലെ തുറന്നിരുന്നു. നാല് ഇഞ്ച് വീതമാണ് ഷട്ടറുകൾ ഇന്നലെ ഉയർത്തിയത്. എന്നാല്‍ കനത്ത മഴയെ തുടര്‍ന്ന് നെയ്യാര്‍ ഡാമിന്‍റെ ഷട്ടറുകള്‍ മൂന്നടിയാക്കി തുറന്നിരിക്കുകയാണ്. അരുവിക്കര ഡാം ഷട്ടറുകള്‍ ഒന്നര മീറ്ററായി ഉയര്‍ത്തി.

click me!