കുറിച്യര്‍ മലയില്‍ ഉരുള്‍പൊട്ടി, വയനാട്ടില്‍ കനത്തമഴ തുടരുന്നു

By Web TeamFirst Published Aug 14, 2018, 3:12 PM IST
Highlights

നേരത്തെ ഉരുള്‍പ്പൊട്ടല്‍ ഭീഷണിയിലായിരുന്നു വയനാട്ടിലെ കുറിച്യർമലയിൽ വീണ്ടും ഉരുൾപൊട്ടി. . ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കല്‍പ്പറ്റ: നേരത്തെ ഉരുള്‍പ്പൊട്ടല്‍ ഭീഷണിയിലായിരുന്നു വയനാട്ടിലെ  കുറിച്യർമലയിൽ വീണ്ടും ഉരുൾപൊട്ടി. . ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം ബാണാസുരസാഗർ അണക്കട്ടിന്‍റെ ഷട്ടർ 180 സെൻറീമീറ്റർ ഉയർത്തിയിട്ടുണ്ട്. പ്രദേശത്ത് കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വയനാട് ജില്ലയിലെ പല പ്രദേശങ്ങളിലും ഇപ്പോഴും മഴ ശക്തമാണ്.  മാനന്തവാടി തലപ്പുഴയില്‍ ഒഴുക്കിൽപെട്ട് ഒരാളെ കാണാതായെന്ന സംശയത്തെ തുടർന്ന് പൊലീസും അഗ്നിശമന സേനയും തെരച്ചിൽ നടത്തുകയാണ്. ബാണാസുര സാഗര്‍ അണക്കെട്ടിനു സമീപത്തുള്ള 35 ആദിവാസി കുടുംബങ്ങളുടെ സ്ഥതി പരിതാപകരമാണ്. നേരത്തെ മഴ കുറഞ്ഞപ്പോള്‍ വീട്ടിലേക്ക് മടങ്ങിയ ഇവര്‍, അണക്കെട്ടിന്‍റെ ഷട്ടര്‍ തുറന്നപ്പോള്‍ വീണ്ടും വെള്ളത്തിലായി. ഇപ്പോള്‍ ജില്ലയില്‍ 126 ദുരിതാശ്വാസ ക്യാമ്പുകളിലായി 13484 പേർ കഴിയുന്നു. 

വൈത്തിരി മാനത്തവാടി താലൂക്കുകളില്‍ ശക്തമായ മഴയാണ്. ഉരുള്‍പോട്ടല്‍  സാധ്യതയുള്ള മക്കിമല കുറിച്യര്‍ മല മേല്‍മുറി എന്നിവിടങ്ങളില്‍ മഴ തകര്‍ത്തുപെയ്യുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. ബാണാസുര സാഗര്‍ അണക്കെട്ടിന്‍റെ വൃഷ്ടി പ്രദേങ്ങളില്‍ വനത്തിനുള്ളില്‍ പലയിടത്തും ഉരുള്‍പോട്ടുന്നുണ്ട്.

click me!