
കോട്ടയം: കനത്ത മഴയിലും കാറ്റിലും കോട്ടയം ജില്ലയുടെ കിഴക്കന്‍മേഖലയില്‍ വ്യാപക നാശം. ഏന്തയാര്‍ ഇളകാട് മേഖലയിലെ മൂപ്പന്‍മലയിലും കൊക്കായാര്‍ പഞ്ചായത്തിലെ അഴങ്ങാട്ടും ഉരുള്‍പൊട്ടി. ആളപായമില്ല.
ബുധനാഴ്ച്ച ഉച്ചയക്ക് രണ്ട് മണിയോടെ തുടങ്ങിയ ശക്തമായ കാറ്റിലും മഴയിലുമാണ് വ്യാപക കൃഷിനാശവും ഗതാഗത തടസമുണ്ടായത്. കൂട്ടിക്കല്‍ ചപ്പാത്തിലും മുണ്ടക്കയം കോസ് വേയിലും വെള്ളം കയറിയതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. മണിമലയാര്‍ നിറഞ്ഞ് കവിഞ്ഞ് ഒഴുകിയതിനെ തുടര്‍ന്നാണ് മുണ്ടക്കയം കോസ്‍വേയിലും, സമീപ റോഡിലും റോഡരികിലുള്ള കടകളിലും വെള്ളം കയറിയത്. എന്തായാര്‍ പാലത്തിലും വെള്ളം കയറി.
ഏലപ്പാറ വാഗമണ്‍ പാതയില്‍ വെള്ളം കരകവിഞ്ഞ് റോഡില്‍ കയറി. മുണ്ടക്കയം ഇളകാട് റോഡിന്റെ സംരക്ഷണ ഭിത്തി ഒലിച്ചു പോയി. കോട്ടയം കുമളി റോഡില്‍ പലയിടങ്ങളിലും മണ്ണിടിഞ്ഞും മരം വീണും ഗതാഗത തടസം ഉണ്ടായി. മുറിഞ്ഞുപുഴ, കുട്ടിക്കാനം , പീരുമേട് മേഖലകളില്‍ മണ്ണിടിച്ചിലുണ്ടായി. മഴയോടനുബന്ധിച്ചുണ്ടായ കാറ്റില്‍ വന്‍ കൃഷി നാശം ഉണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam