മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിർദ്ദേശം; ശക്തമായ കാറ്റിന് സാധ്യത

Published : Aug 28, 2018, 03:34 PM ISTUpdated : Sep 10, 2018, 05:04 AM IST
മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിർദ്ദേശം;  ശക്തമായ കാറ്റിന് സാധ്യത

Synopsis

കേരള, കർണ്ണാടക, ലക്ഷദ്വീപ് തീരങ്ങളിൽ വടക്ക്പടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 25 മുതൽ 35 കി.മീ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 45 കിമീ വേഗതയിലും കാറ്റടിക്കാൻ സാധ്യതയുണ്ട്. 

തിരുവനന്തപുരം: കേരള, കർണ്ണാടക, ലക്ഷദ്വീപ് തീരങ്ങളിൽ വടക്ക്പടിഞ്ഞാറ് ദിശയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. മത്യത്തൊഴിലാളികള്‍ ജാഗ്രതപാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ആവശ്യപ്പെട്ടു.  കേരള, കർണ്ണാടക, ലക്ഷദ്വീപ് തീരങ്ങളിൽ വടക്ക്പടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 25 മുതൽ 35 കി.മീ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 45 കിമീ വേഗതയിലും കാറ്റടിക്കാൻ സാധ്യതയുണ്ട്. 

അതുകൊണ്ട് അറബി കടലിന്റെ  മധ്യ പടിഞ്ഞാറൻ  ഭാഗത്ത് കടൽ പ്രക്ഷുബ്ദമോ അതിപ്രക്ഷുബ്ദമോ ആകാൻ സാധ്യതയുണ്ട്.  മത്സ്യത്തൊഴിലാളികൾ അറബി കടലിന്റെ  മധ്യ പടിഞ്ഞാറൻ  ഭാഗത്ത് മത്സ്യബന്ധനത്തിന്  പോകരുത്. ഈ മുന്നറിയിപ്പ് ചൊവ്വാഴ്ച ഉച്ചക്ക് 2 മണി മുതൽ അടുത്ത 24 മണിക്കൂർ വരെ ബാധകമായിരിക്കും.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വന്ദേഭാരത് ഓട്ടോയിൽ ഇടിച്ച് അപകടം; ഓട്ടോ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു, സംഭവം വർക്കലക്ക് സമീപം അകത്തുമുറിയിൽ
പരാതികൾ മാത്രമുള്ള `പരാതിക്കുട്ടപ്പൻ', കുപ്രസിദ്ധ മോഷ്ടാവിനെ പൊലീസ് പിടികൂടിയത് അതിസാഹസികമായി