പ്രളയക്കെടുതി: നിര്‍ബന്ധിത ശമ്പള പിരിവ് കൊള്ളയെന്ന് ഹൈക്കോടതി

Published : Sep 17, 2018, 01:32 PM ISTUpdated : Sep 19, 2018, 09:28 AM IST
പ്രളയക്കെടുതി: നിര്‍ബന്ധിത ശമ്പള പിരിവ് കൊള്ളയെന്ന് ഹൈക്കോടതി

Synopsis

പ്രളയക്കെടുതിയെ നേരിടാന്‍ ദേവസ്വം ബോര്‍ഡിലെ ജീവനക്കാരില്‍ നിന്ന് നിര്‍ബന്ധിത പിരിവ് നടത്തുന്നത് കൊള്ളയെന്ന് ഹൈക്കോടതി പറഞ്ഞു. സഹകരിക്കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടതെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചു.

കൊച്ചി: പ്രളയദുരിതാശ്വാസത്തിന്‍റെ പേരിലുളള  നിർബന്ധിത പണപ്പിരിവ് കൊളളയെന്ന് ഹൈക്കോടതി. സ്വകാര്യ ബാങ്കുകളുടെ റവന്യൂ റിക്കവറി പോലെ തിരുവതാംകൂർ ദേവസ്വം ബോർഡ് പെരുമാറരുതെന്നും കോടതി ഓ‍ർമിപ്പിച്ചു. ബോർഡിന്‍റെ നിർബന്ധിത ശമ്പള പിരിവിനെതിരെ ദേവസ്വം ബോർഡ് ജീവനക്കാർ സമർപ്പിച്ച ഹർജിയിലാണ് പരാമർശം. എന്നാൽ നി‍ർബന്ധിത പിരിവ് ഉണ്ടാകില്ലെന്ന് മന്ത്രി തോമസ് ഐസക് അറിയിച്ചു.

പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഒരു മാസത്തെ ശമ്പളം നിർബന്ധമായും നൽകണമെന്നാവശ്യപ്പെട്ടാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉത്തരവിറക്കിയത്. നിർബന്ധിതമായ ഈ പിരിവ് കൊളളയാണെന്ന് ഹൈക്കോടതി പറഞ്ഞു. ജീവനക്കാർ സഹകരിക്കണമെന്നും ഒരു മാസത്തെ ശമ്പളം താൽപര്യമുളളവർക്ക് നൽകാമെന്നുമാണ് മുഖ്യമന്ത്രി പോലും പറഞ്ഞത്. സർക്കാരിന്‍റെ നിലപാട് ഇതായിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് നിർബന്ധിത പണപ്പിരിവ് നടത്തുന്നത് ശരിയല്ല. 

പരാമർശങ്ങളുടെ പശ്ചാത്തലത്തിൽ ഉത്തരവ് പിൻവലിക്കാമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു. പ്രളയ ദുരിതാശ്വാസത്തിനായി മലബാർ ദേവസ്വം ബോർഡിനു കീഴിലെ ക്ഷേത്രങ്ങൾ നിശ്ചിത തുക നൽകണമെന്ന ഉത്തരവ് ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു. ജീവനക്കാരെ നിർബന്ധിച്ച് ഏതെങ്കിലും സ്ഥാപനങ്ങൾ പണം പിരിച്ചാൽ നടപടിയുണ്ടാകുമെന്നും പെൻഷൻകാരിൽ നിന്ന് പിരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും ധനമന്ത്രി തോമസ് ഐസക്പറഞ്ഞു.  


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മസാല ബോണ്ട് ഇടപാട്; ഇഡി നോട്ടീസിനെതിരെ മുഖ്യമന്ത്രി ഹൈക്കോടതിയിൽ, റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നൽകി
ശബരിമല സ്വ‍‍‍‌‍ർണ്ണക്കൊള്ള; മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ മൂൻകൂർ ജാമ്യപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കും