ജിഷ്ണു കോപ്പിടിയടിച്ചിട്ടില്ല എന്നതിന് തെളിവുണ്ടോയെന്ന് ഹൈക്കോടതി

Published : Apr 07, 2017, 05:34 PM ISTUpdated : Oct 05, 2018, 01:58 AM IST
ജിഷ്ണു കോപ്പിടിയടിച്ചിട്ടില്ല എന്നതിന് തെളിവുണ്ടോയെന്ന്  ഹൈക്കോടതി

Synopsis

കൊച്ചി: ജിഷ്ണു കോപ്പിടിയടിച്ചിട്ടില്ല എന്നതിന് എന്ത് തെളിവുണ്ടെന്ന്  ഹൈക്കോടതി.  പ്രിന്‍സിപ്പലിന്‍റേയും സഹപാഠികളുടേയും മൊഴിയില്‍ നിന്ന് ഇത് വ്യക്തമാണെന്ന് പ്രോസിക്യൂട്ടര്‍ മറുപടി നല്‍കി.  ആത്മഹത്യാ പ്രേരണക്കുറ്റം നിലനില്‍ക്കുമോയെന്നും കോടതി സംശയംപ്രകടിപ്പിച്ചു. പ്രേരണാകുറ്റം തെളിയിക്കാന്‍ വ്യക്തമായ കാരണം വേണമെന്ന് കോടതി നിരീക്ഷിച്ചു. മൂന്നാം പ്രതി വൈസ് പ്രിന്‍സിപ്പല്‍ കെ എന്‍ ശക്തിവേല്‍,  നാലാം പ്രതി അസിസ്റ്റന്‍റ് പ്രൊഫസര്‍ സി പി പ്രവീണ്‍ എന്നിവരെ അറസ്റ്റ് ചെയ്യില്ലെന്ന് ഉറപ്പു നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍  അറിയിച്ചു.

ഇവരെ കണ്ടാലുടന്‍ അറസ്റ്റ് ചെയ്യും. പ്രതികള്‍  സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ജാമ്യാപേക്ഷ  പരിഗണിക്കുന്നത് തിങ്കളാഴചത്തേക്ക്  മാറ്റി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വണ്ടാനം മെഡിക്കൽ കോളേജ് ശസ്ത്രക്രിയ പിഴവ്: ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്കും നഴ്സിനും സസ്പെൻഷൻ
പ്രസിഡന്റിന് അധികാരമില്ല, ട്രമ്പിന് കനത്ത തിരിച്ചടി; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് തീരുവ വർധിപ്പിച്ച നടപടി സുപ്രീം കോടതി റദ്ദാക്കി