പോസ്റ്റ് ഓഫീസില്‍ കൊറിയറായെത്തിയ കടുവക്കുഞ്ഞിനെ പൊലീസ് നായ പിടികൂടിയതിങ്ങനെ

Published : Feb 09, 2018, 08:54 PM ISTUpdated : Oct 05, 2018, 03:55 AM IST
പോസ്റ്റ് ഓഫീസില്‍  കൊറിയറായെത്തിയ കടുവക്കുഞ്ഞിനെ പൊലീസ് നായ പിടികൂടിയതിങ്ങനെ

Synopsis

മെക്സിക്കോ:  പ്ലാസ്റ്റിക് ബോക്സിലാക്കി കൊറിയര്‍ അയച്ച കടുവക്കുഞ്ഞിന് തുണയായി പൊലീസ് നായ. മെക്സിക്കോയിലാണ് പ്ലാസ്റ്റിക് ബോക്സിലടച്ച നിലയില്‍ കൊറിയര്‍ പൊതികള്‍ക്കിടയില്‍ നിന്ന് പൊലീസ് നായ കടുവക്കുഞ്ഞിനെ കണ്ടെത്തിയത്. ബംഗാള്‍ കടുവ വിഭാഗത്തിലുള്ളതാണ് കുഞ്ഞ്. പോസ്റ്റ് ഓഫീസില്‍ നിന്നെത്തിയ കൊറിയറിലാണ് കടുവയെ കണ്ടെത്തിയത്. രണ്ട് മാസം പ്രായമുള്ള കടുവക്കുഞ്ഞിനെയാണ് രക്ഷിച്ചത്.

 

വന്യമൃഗങ്ങളുടെ കള്ളക്കടത്ത് തടയാന്‍ കര്‍ശന പരിശോധന തുടങ്ങിയതോടെയാണ് ഇത്തരം മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ തുടങ്ങിയതെന്നാണ് പൊലീസ് നിഗമനം. കടുവക്കുഞ്ഞിനെ മയക്ക് മരുന്ന് നല്‍കിയാണ് ബോക്സിലടച്ചതെന്നാണ് സംശയം.  നിര്‍ജലീകരണം നേരിട്ടെങ്കിലും കടുവക്കുഞ്ഞിന്റെ ആരോഗ്യ നിലയില്‍ കാര്യമായ തകരാറില്ല. മെക്സിക്കന്‍ പൊലീസാണ് തങ്ങള്‍ക്ക് കൊറിയര്‍ കവറില്‍ കിട്ടിയ കടുവക്കുഞ്ഞിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തത്. 

പോസ്റ്റ് ഓഫീസിലെ കൊറിയര്‍ കവറുകള്‍ക്കിടയില്‍ പരിശോധന നടത്തുകയായിരുന്ന സ്നിഫര്‍ ഡോഗാണ് ബോക്സിലെ അസാധാരണത്വം പൊലീസിന്റെ ശ്രദ്ധയില്‍ പെടുത്തിയത്. കൊറിയര്‍ അയച്ച ആള്‍ക്ക് വേണ്ടിയും ലഭിക്കേണ്ട വിലാസത്തിനെയും കുറിച്ച് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് മെക്സിക്കന്‍ പൊലീസ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വ്യോമാക്രമണ പ്രതിരോധത്തിനിടെ അവശിഷ്ടം വീണു, പ്രവാസി ഡ്രൈവ‍ർക്ക് ദാരുണാന്ത്യം, അൽ ബർഷയിൽ കൊല്ലപ്പെട്ടത് പാക് സ്വദേശിയെന്ന് സൂചന
സ്പീഡ് ബോട്ട് എടുത്ത് കൊച്ചി തീരത്ത് അടുപ്പിച്ച ഇറാൻ കപ്പലിന്‍റെ ദൃശ്യം പകര്‍ത്തി, അറസ്റ്റിലായ മാധ്യമ പ്രവർത്തകർ റിമാൻഡിൽ