
കൊച്ചി: സൂരജ് ലാമ തിരോധാനത്തിൽ സിയാലിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ലാമയുടെ തിരോധാനവുമായി ബന്ധപ്പെട്ട് മകൻ സാന്‍റൺ ലാമ നൽകിയ ഹേബിയസ് കോർപ്പസ് ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമർശനം. സിയാൽ അധികൃതർ നിരുത്തരവാദിത്വമായി പെരുമാറി എന്ന് ഹൈക്കോടതി വിലയിരുത്തി. കൊല്ലാൻ വിട്ടിരിക്കുന്ന പോലെയാണ് ഇതൊക്കെ കാണുമ്പോൾ തോന്നുന്നത് എന്നും കുവൈറ്റിൽ ആയിരുന്നെങ്കിൽ ലാമയ്ക്ക് ഒന്നും സംഭവിക്കില്ലായിരുന്നു എന്നും കോടതി പറഞ്ഞു. അദ്ദേഹത്തിന്റെ രേഖകൾ എവിടെ പോയെന്ന് കോടതി ചോദിച്ചു. എല്ലാവരും പോയിട്ടും ലാമ വിമാനത്താവളത്തിൽ തുടർന്നു എന്നും സിഐഎസ്എഫ് ഉദ്യോഗസ്ഥർ അദ്ദേഹത്തോട് സംസാരിച്ച ശേഷം ആലുവയിൽ നിന്ന് ട്രെയിൻ കിട്ടുമെന്ന് പറഞ്ഞു ശേഷം മെട്രോ ബസിൽ കയറ്റിവിട്ടുവെന്നും പൊലീസ് റിപ്പോർട്ട് നൽകി. സൂരജ് ലാമയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കളമശ്ശേരിയിൽ നിന്ന് കണ്ടെത്തിയതിന് പിന്നാലെ അത് സ്ഥിരീകരിക്കാനുള്ള ഡിഎൻഎ ഫലത്തിനായി കാത്തിരിക്കുമ്പോഴാണ് കോടതിയുടെ വിമർശനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam